FAITH  OF  THE  UNIVERSAL    SYRIAN     ORTHODOX CHURCH OF  ANTIOCH
 Introduction

 

ലേഖകൻ: 

ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല.(റിട്ട.എസ്.പി.)


                  
                                 കർത്തൃകൽപ്പനയാൽ അന്ത്യോക്ക്യയിൽ എ.ഡി. 37 -ൽ സ്ഥാപിതമായ ആകമാന സുറിയാനി ഓർത്തഡോക്സ്   സഭയുടെ എത്രയും ബഹുമാനപ്പെട്ട ആത്മീയ പിതാക്കന്മാരേ, പ്രിയ സഭാംഗങ്ങളേ, 
     
നമ്മുടെ വിശുദ്ധ സഭയുടെ വിശ്വാസ സത്യങ്ങൾ  സഭാംഗങ്ങൾക്കു മനസ്സിലാക്കിക്കൊടുക്കുവാനും, ആ സത്യവിശ്വാസത്തിൽ അടിയുറച്ചു ജീവിക്കുവാനും വരും തലമുറയെ അതേ വിശ്വാസത്തിൽ വളർത്തിക്കൊണ്ടു വരുവാനും സത്യവിശ്വാസികളെ ബലപ്പെടുത്തി, പ്രത്യാശയോടെയുള്ള  ആത്മീയ ജീവിതത്തിലേക്ക്, നിത്യജീവനുവേണ്ടി അവരെ ഒരുക്കുവാനുമാണ്  ഈ ചെറിയ സംരംഭം .   ആകമാന സുറിയാനി സഭയുടെ - വി. അന്ത്യോഖ്യാ സഭയുടെ വിശ്വാസ സത്യങ്ങളെപ്പറ്റി അനേകർക്ക് പ്രത്യേകിച്ച്‌ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ യുവജനങ്ങൾക്ക്  അറിയുവാനും പഠിക്കുവാനും വലിയ താല്പര്യമുണ്ട്. അനേക സംശയങ്ങൾ അവരുടെ ഉള്ളിലുണ്ട്. ആത്മീയമായ സംഗതികളെക്കുറിച്ച് അറിവു ലഭിക്കുവാൻ അവർക്ക് അതിയായ ആഗ്രഹമുണ്ട്. വേദവിപരീതികളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മുൻപിൽ വി.സഭയുടെ അംഗങ്ങൾ പകച്ചു നിൽക്കുവാനോ, ചഞ്ചല മനസ്കരാക്കുവാനോ പാടില്ല. അവർക്കുവേണ്ടത്, തെളിവുകളും, യാഥാർത്ഥ്യങ്ങളുമാണ്. ഈ അറിവുകൾ സഭാ മക്കളെ യഥാർത്ഥമായ സത്യവിശ്വാസത്തിൽ  ഉറപ്പിക്കുവാൻ ഉതകുകയും ചെയ്യും . അതിനാൽ അങ്ങനെയുള്ളവരുടെ ആ വിളി, അവഗണിക്കുവാൻ നമുക്കാവില്ല. 2004-ൽ ശാരീരികാസ്വാസ്ഥ്യം അവഗണിച്ച് വീൽ ചെയറിലിരുന്ന് മലങ്കര സഭയിലേക്ക് എഴുന്നള്ളി വന്ന പരിശുദ്ധ ഇഗ്നാത്ത്യോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവാ തിരുമനസ്സുകൊണ്ട്, പുത്തൻകുരിശു പാത്രിയർക്കീസ് സെന്ററിന്റെ മുകളിലത്തെ നിലയിൽ ആത്മീയ പിതാക്കന്മാർക്കും, ഭക്തസംഘടനകളുടെ ഭാരവാഹികൾക്കുമായി നടത്തിയ ഒരു മീറ്റിംഗിൽ വിശുദ്ധ സഭയോടുള്ള, ക്ലർജി അഥവാ ആത്മീയ പിതാക്കന്മാരുടെയും, ലെയ്റ്റി, അഥവാ അത്മായരുടെയും, കടമകളെക്കുറിച്ചും, ഉത്തരവാദിത്വങ്ങളെക്കുറിച്ചും ഇപ്രകാരം പറയുകയുണ്ടായി. 
"തന്റെ പാപത്തിനും, മറ്റുള്ളവരുടെ പാപ പരിഹാരത്തിനുമായി ദൈവ മുമ്പാകെ ബലിയർപ്പിക്കുക എന്നതാണ് ക്ലർജിയുടെ  പ്രധാന ചുമതല എന്നതുപോലെ അൽമായരായ നിങ്ങൾക്കും ഉത്തരവാദിത്വമുണ്ട്. "അല്ലെങ്കിൽ അന്ത്യനാളിൽ നീ എന്റെ സഭയ്ക്കു വേണ്ടി എന്തു ചെയ്തു എന്ന ചോദ്യത്തിന് നിങ്ങൾ ഉത്തരം പറയേണ്ടിവരും". എന്ന് പരിശുദ്ധ പിതാവിന്റെ വാക്കുകൾ അനുസരിച്ച്‌ പ്രവർത്തിക്കുവാൻ നമുക്കും ഒരുങ്ങാം. തർക്കങ്ങൾ, പരിഹാസങ്ങൾ, പരദൂഷണങ്ങൾ, എല്ലാം കൊടിയ പാപങ്ങളായതിനാൽ അതൊക്കെ അവസാനിപ്പിച്ച്  കർത്താവിന്റെ സഭയ്ക്കുവേണ്ടി നമ്മളാൽ കഴിയുന്നത്, ദൈവം നമുക്കു തന്നിരിക്കുന്ന താലന്തുകൾ ക്രിസ്തുവിനു വേണ്ടി - തന്റെ വിശുദ്ധ സഭയ്ക്കുവേണ്ടി നമുക്ക് ഉപയോഗിക്കാം.
        
അവിശ്വാസികളുടെയിടയിൽ നിന്നും സാധാരണയായി ഉയർന്നു വരുന്ന ചോദ്യങ്ങളിൽ ചിലത് ഇവയൊക്കെയാണ്:

  1. രക്ഷിക്കപ്പെടുവാൻ ഒരു സഭയുടെ ആവശ്യമുണ്ടോ?
  2. ഉണ്ടെങ്കിൽ ഏതു സഭ? 
  3. ആ സഭയുടെ ലക്ഷണമെന്താണ്? 
  4. ലക്ഷ്യമെന്താണ്? 
  5. ആ സഭ എവിടെ എന്നുണ്ടായി? 
  6. ആ സഭയുടെ പേരെന്താണ്? 
  7. എല്ലാം സഭകളല്ലേ? 
  8. സഭയിൽ നിന്നെന്താണ് ലഭിയ്ക്കുന്നത്?
  9. വചനങ്ങൾ പഠിച്ചാൽ പോരെ? 
  10. സഭയിൽ ജീവിച്ചാൽ രക്ഷിക്കപ്പെടുമോ? 
  11. ആത്മാവുണ്ടോ?
  12. ആത്മാവ് എന്നാൽ എന്താണ്?  
  13. മരണാനന്തര ജീവിതമുണ്ടോ? 
  14. എങ്കിൽ മരണാനന്തരം ആത്മാവിനെന്തു സംഭവിക്കുന്നു? 
  15. പാതാളം, പറുദീസാ, നരകം, സ്വർഗ്ഗം ഇവയൊക്കെ എവിടെ?  പാപം, പാപത്താലുള്ള ആത്മമരണം എന്നാൽ എന്ത്? 
  16. കൂദാശകൾ എന്താണ്? അതിൽ നിന്നെന്താണ് നമുക്ക് ലഭിക്കുന്നത്?
  17. മദ്ധ്യസ്ഥതയും, മരിച്ചവർക്കു വേണ്ടി  പ്രാർത്ഥിക്കുന്നതും എന്തിന്? 
  18. ജീവിതത്തിൽ കഷ്ടപ്പാടുകൾ വരുന്നത് എന്തുകൊണ്ട്? 
  19. അതിന് പരിഹാര മാർഗ്ഗം എന്ത്? 

 

ഇതുപോലെയുള്ള ആത്മീയപരമായ എല്ലാ സംശയങ്ങൾക്കും സത്യമായും കൃത്യമായും ഉത്തരം നൽകുന്ന സഭയാണ് കർത്തൃകൽപ്പനയാൽ  അന്ത്യോക്ക്യയിൽ വി. പത്രോസ് ശ്ലീഹായാൽ  എ.ഡി - 37 ൽ  സ്ഥാപിതമായ  സഭ .. ആ സഭയുടെ വിശ്വാസ സത്യങ്ങൾ അറിയുവാൻ താല്പര്യവും, തീക്ഷ്ണതയുമുള്ളവർക്ക്  വിശുദ്ധ സഭ അതെല്ലാം ആദ്യ നൂറ്റാണ്ടു മുതലേ, ഇന്നു നാം വായിക്കുന്ന വിശുദ്ധ ബൈബിൾ ഉണ്ടാകുന്നതിനു മുമ്പുതന്നെ വെളിവാക്കിത്തന്നിട്ടുണ്ട്. നമ്മേ ചഞ്ചല മനസ്ക്കരാക്കാൻ വേദവിപരീതങ്ങളുമായി വരുന്നവർക്കുള്ള മറുപടി നാം അറിഞ്ഞിരിക്കേണ്ടതാണ്. ആകയാൽ, ദൈവത്തിൽ ശരണപ്പെട്ടുകൊണ്ട് വിശുദ്ധ സഭാ പിതാക്കന്മാർ നമ്മെ പഠിപ്പിച്ച വിശ്വാസ സത്യങ്ങൾ പരിശോധിക്കുകയും, പഠനവിഷയമാക്കുകയും ചെയ്യാം.
           

        "യാക്കോബ്"

5:19.  "എന്‍റെ സഹോദരന്മാരെ, നിങ്ങളില്‍ ഒരുവന്‍ സത്യ മാര്‍ഗ്ഗത്തില്‍ നിന്നു തെറ്റിപ്പോകയും അവന്‍റെ വഴി തെറ്റില്‍ നിന്നും അവനെ ഒരുവന്‍ തിരികെ വരുത്തുകയും ചെയ്താല്‍ 
5:20. വഴി തെറ്റില്‍ നിന്നും ഒരുവനെ തിരികെ വരുത്തിയവന്‍ അവന്‍റെ പ്രാണനെ മരണത്തില്‍ നിന്നു രക്ഷിക്കുകയും, തന്‍റെ പാപങ്ങളുടെ ബഹുലതയെ മായിച്ചു കളയുകയുമാണ് ചെയ്തത് എന്നറിഞ്ഞു കൊള്ളട്ടെ*

Serial No.

Chapter

Class

1.

Chapter 1

Class 1

2.

Chapter 1

Class 2

3.

Chapter 1

Class 3

4.

Chapter 1

Class 4

5.

Chapter 1

Class 5

6.

Chapter 1

Class 6

7.

Chapter 1

Class 7

8.

Chapter 1

Class 8

9.

Chapter 1

Class 9

10.

Chapter 1

Class 10

11.

Chapter 1

Class 11

12.

Chapter 1

Class 12

13.

Chapter 1

Class 13

14.

Chapter 1

Class 14

15.

Chapter 1

Class 15

16.

Chapter 1

Class 16

17.

Chapter 1

Class 17

18.

Chapter 1

Class 18

19.

Chapter 1

Class 19

20.

Chapter 1

Class 20

21.

Chapter 1

Class 21

22.

Chapter 1

Class 22

23.

Chapter 1

Class 23

24.

Chapter 1

Class 24

25.

Chapter 1

Class 25

26.

Chapter 1

Class 26

27.

Chapter 1

Class 27

Serial No.

Chapter

Class

1.

Chapter 1

Class 1

2.

Chapter 1

Class 2

3.

Chapter 1

Class 3

4.

Chapter 1

Class 4

5.

Chapter 1

Class 5

6.

Chapter 1

Class 6

7.

Chapter 1

Class 7

8.

Chapter 1

Class 8

9.

Chapter 1

Class 9

10.

Chapter 1

Class 10

11.

Chapter 1

Class 11

12.

Chapter 1

Class 12

13.

Chapter 1

Class 13

14.

Chapter 1

Class 14

15.

Chapter 1

Class 15

16.

Chapter 1

Class 16

17.

Chapter 1

Class 17

18.

Chapter 1

Class 18

19.

Chapter 1

Class 19

20.

Chapter 1

Class 20

21.

Chapter 1

Class 21

22.

Chapter 1

Class 22

23.

Chapter 1

Class 23

24.

Chapter 1

Class 24

25.

Chapter 1

Class 25

26.

Chapter 1

Class 26