FAITH  OF  THE  UNIVERSAL    SYRIAN     ORTHODOX CHURCH OF  ANTIOCH
 Chapter 1: Class 27

 

ലേഖകൻ: 

ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല.(റിട്ട.എസ്.പി.)


                  

"ഇവൻ മറിയാമിൻ്റെ മകനായ തച്ചൻ അല്ലയോ? ........."


"വേദവിപരീതികൾക്കുള്ള മറുപടി.
                     ------     

             

         
മർക്കൊസ് 6:3  ഇവന്‍ മറിയാമിന്‍റെ മകനായ തച്ചന്‍ അല്ലയോ? യാക്കോബിന്‍റെയും യോസിയുടെയും, യഹൂദയുടെയും ശെമഓന്‍റെയും സഹോദരനുമല്ലേ? ഇവന്‍റെ സഹോദരിമാരും ഇതാ, ഇവിടെ നമ്മോടു കൂടെയില്ലയോ? എന്നു പറഞ്ഞ് അവര്‍ തന്നില്‍ വിരുദ്ധപ്പെട്ടു.

 

വി.വേദപുസ്തകത്തിലെ മേൽ വചനങ്ങളെ ദുർവ്യാഖ്യാനം ചെയ്ത്  വേദവിപരീതികൾ  സമർത്ഥിക്കുവാൻ  ഉദ്ദേശിക്കുന്നതെന്തോ അതിന് , വി. വേദപുസ്തകാടിസ്ഥാനത്തിൽ  തന്നെയുള്ള  മറുപടി.
          
 1) ഇവൻ തച്ചന്റെമകനല്ലേ?

   ഉ :  മറുപടി പറയേണ്ട ആവശ്യമില്ലാത്ത ചോദ്യം. യേശു ദൈവപുത്രനാണെന്നുള്ളതിന് ചോദ്യ കർത്താക്കൾക്കും 
സംശയമുണ്ടാകില്ലെന്നു കരുതുന്നു.

2)  യാക്കോബിന്റെയും, യോസിയുടെയും, ശെമവോന്റെയും, യഹൂദായുടെയും  സഹോദരനുമല്ലേ? 
  ഉ:-   
     ഈ ചോദ്യത്തിന്റെ  ഉത്തരം കണ്ടെത്താൻ  ഈ വാക്യത്തിൽ പറയുന്ന യാക്കോബ്,യോസി,ശെമഓൻ,യഹൂദാ എന്നിവർ ആരായിരുന്നെന്നും,അവരുടെ മാതാപിതാക്കൾ ആരൊക്കയായിരുന്നെന്നും  പരിശോധിക്കാം.

               പുതിയ നിയമത്തിൽ യാക്കോബ് എന്ന പേരിൽ പ്രധാനമായി ആരൊക്കെയുണ്ടായിരുന്നു?അവരുടെമാതാപിതാക്കൾ ആരെല്ലാം ?

(1) യൌസേഫ് പിതാവിന്റെ മകൻ യാക്കോബ്.
വി.മാതാവുമായി വിവാഹം നിശ്ചയം ചെയ്യുന്നതിനു മുൻപ് അദ്ദേഹത്തിന് ഉണ്ടായിരുന്ന മക്കളിൽ ഒരാൾ. ഈ യാക്കോബാണ് ഊർശ്ലേമിന്റെ ഒന്നാമത്തേ ശ്ലീഹായും സഹദായും,പുണ്യവാനുമായ യാക്കോബ്.വി.സഭയുടെ ഒന്നാമത്തെ തക്സാ ഇദ്ദേഹത്തിൽ നിന്നും ലഭിച്ചു.ആയത് ഉയർപ്പിനു ശേഷം ക്രിസ്തു നേരിട്ട് അദ്ദേഹത്തിന് ഉപദേശിച്ചുകൊടുത്തു.ഇദ്ദേഹത്തിനേക്കുറിച്ച് കൂടുതൽ അറിയുവാൻ വി.ഗ്രന്ഥം വി.യാക്കോബിന്റെ ലേഖനത്തിന്റെ ആമുഖം പേജ്  വായിക്കുക.(  വി. ഗ്രന്ഥം, പേജ് 354,355)

(2)  ക്രിസ്തുവിന്റെ ശിഷ്യൻമാരിൽ രണ്ടുപേർ യാക്കോബ് എന്ന പേരുകാരായിരുന്നു. സെബദിമക്കളായ യാക്കോബും, യോഹന്നാനും. ഇവരെ ഇടി മക്കൾ എന്നും വിളിച്ചിരുന്നു. സെബദിയുടെ ഭാര്യയുടെ പേര്  ശോലും,അഥവാ ശലോമി ). (Refer വി.ഗ്രന്ഥം Page 134 ) ശോലും വി.ദൈവമാതാവിന്റെ സഹോദരിയായും (cousin Sister ) വരും.
             
(3) ക്രിസ്തുവിന്റെ ശിഷ്യ ഗണത്തിൽ പറയുന്ന രണ്ടാമത്തെ യാക്കോബിനെ വിളിച്ചിരുന്നത് ചെറിയ യാക്കോബ് എന്നായിരുന്നു. അദ്ദേഹത്തിന് സഹോദരനായി യോസി, യഹൂദാ,ശീമോൻ എന്നിവർ ഉണ്ടായിരുന്നു. (പു.നി. വ്യാ. Page, 842)(Refer. വി. ഗ്രന്ഥം Page : 383, യൂദാശ്ലീഹായുടെ ലേഖനത്തിന്റെ , ആരംഭവും,അവസാനവും വായിക്കുക. ) ചെറിയ യാക്കോബിന്റെ പിതാവിനെ വി. യോഹന്നാന്റെ സുവിശേഷത്തിൽ ക്ലേയോപ്പാ എന്നും,വി.മത്തായിയുടെ സുവിശേഷത്തിൽ ഹൽപ്പായി എന്നും വിളിച്ചിരുന്നു. കാരണം വി.യോഹന്നാന്റെ സുവിശേഷം ഗ്രീക്കുഭാഷയിലും, വി.മത്തായിയുടെ സുവിശേഷം അറമൈക്ക് ഭാഷയിലുമാണ് എഴുതപ്പെട്ടത്.  ഗ്രീക്കിൽ ക്ലേയോപ്പാ എന്ന പേരാണ്, അറമൈക്കിൽ ഹൽപ്പായി  എന്നത്. രണ്ടും ഒന്നു തന്നെയാകുന്നു. ( Refer. വി.മത്തായി 10: 3. ഈ വാക്യത്തിൽ യേശുവിന്റെ ശിഷ്യൻമാരുടെ പേരുകളിൽ സെബദിപുത്രനായ യാക്കോബിനെക്കൂടാതെ പറയുന്ന മറ്റേ യാക്കോബിനെ തിരിച്ചറിയാൻ ഹൽപ്പായി പുത്രൻ യാക്കോബ് എന്ന് പ്രത്യേകം എഴുതപ്പെട്ടിരിക്കുന്നു. കൂടാതെ അദ്ദേഹത്തിനെ ചെറിയ യാക്കോബ് എന്നും വിളിച്ചിരുന്നു. വി.യോഹന്നാന്റെ സുവിശേഷത്തിൽ ക്ലേയോപ്പായുടെ മറിയം എന്ന് (19;25) എഴുതിയിരിക്കുന്നതിനാൽ ക്ലേയോപ്പാ എന്ന അൽഫായിയുടെ  ഭാര്യയുടെ പേര്  മറിയം ആയിരുന്നെന്ന് വെളിവാകുന്നു. (Refer വി.ഗ്രന്ഥം വി.യോഹന്നാന്റെ സുവിശേഷം ആമുഖം.)   അവരുടെ മക്കളായിരുന്നു  ശിഷ്യനായ യാക്കോബ്  ( ചെറിയ യാക്കോബ് ) യോസി, യഹൂദാ എന്നും വെളിവാകുന്നു. അമ്മയുടെയോ അപ്പന്റെയോ  സഹോദരി , സഹോദരൻമാരുടെ മക്കളെയും സഹോദരീ സഹോദരൻമാർ എന്ന് വിളിക്കുക പതിവായിരുന്നു. ഇംഗ്ലീഷിൽ cousin brother, cousin sister എന്ന അർത്ഥം വരത്തക്ക തരത്തിലുള്ള  ഒരു പദം മലയാളത്തിൽ ഇല്ലാത്തതുപോലെ  എബ്രായ, അറമൈക് ഭാഷയിലും ഇല്ലായിരുന്നതിനാൽ  അങ്ങനെയുള്ള മക്കളെയും  സഹോദരൻ,  സഹോദരി എന്നു വിളിച്ചു വന്നു. ഉദാഹരണത്തിന് പ്രബലമായ ക്നാനായ സമുദായം അവരുടെ വംശീയതയും,വിശുദ്ധിയും ആരംഭം മുതലേ കാത്തുസൂക്ഷിക്കുന്നു. അവർ പരസ്പരം ബന്ധുക്കളായതിനാൽ കസിൻ അഥവാ കസിൻ  ബ്രദർ കസിൻ സിസ്റ്റർ എന്നു വിളിച്ചു വരുന്നു. യഹൂദരും പഴയ നിയമ കാലം മുതൽ ബന്ധുക്കളെ വിവാഹം ചെയ്തിരുന്നു. ഉദാ: അബ്രഹാമും, ഭാര്യ സാറായും.യാക്കോബ് വിവാഹം ചെയ്തത് സ്വന്തം അമ്മാവനായ ലാബാൻ്റെ പെൺമക്കളെ. തൂബീദിൻ്റെ മകൻ തോബിയാസിൻ്റെ ഭാര്യ. എല്ലാവരും അടുത്ത  ബന്ധുക്കൾ. ഇങ്ങനെ പരസ്പരം ബന്ധുക്കളായിരുന്നവരുടെ  തലമുറകളിലുണ്ടാകുന്ന മക്കളെ ഇന്നു നാം വിളിക്കുന്നതുപോലെ സഹോദരീ, സഹോദരൻമാർ എന്നു വിളിക്കുക സർവ്വ സാധാരണമായിരുന്നു. വി. ബൈബിളിൽ ഇപ്രകാരമുള്ള  വിളി അനേകയിടങ്ങളിൽ കാണാം.

പ്രക്സീസ്
2:29   
"ഞങ്ങളുടെ സഹോദരരായമനുഷ്യരേ, പിതാക്കന്മാരുടെ തലവനായ ദാവീദിനെക്കുറിച്ച്, നിങ്ങളുടെ അടുക്കല്‍ വ്യക്തമായി പറയുവാന്‍ അനുവദിച്ചാലും. ദാവീദ് മരിച്ചു; സംസ്ക്കരിക്കപ്പെട്ടുവല്ലോ............"
2:37  "അവര്‍ ഇതു കേട്ടപ്പോള്‍ ഹൃദയത്തില്‍ തറച്ച് ശെമഓനോടും മറ്റു ശ്ലീഹന്മാരോടും സഹോദരന്മാരെ, ഞങ്ങള്‍ എന്തു ചെയ്യണം എന്ന് ചോദിച്ചു." 
2:41  അവരില്‍ ചിലര്‍ താല്പര്യത്തോടെ അവന്‍റെ വാക്കു വിശ്വസിച്ച് സ്നാനമേറ്റു. അങ്ങനെ ആ ദിവസം ഏകദേശം മൂവായിരത്തോളം ആളുകള്‍, ചേര്‍ക്കപ്പെട്ടു.  മുകളിൽ പറഞ്ഞിരിക്കുന്ന സഹോദരൻമാർ എല്ലാവരും ഒരപ്പന്റെയും  ഒരമ്മയുടെയുംമക്കളാണോ? വചനത്തിന്റെ അർത്ഥവും ,ഉദ്ദേശവും  അവ ഏതു സാഹചര്യത്തിൽ  എന്തിനു പറഞ്ഞു എന്ന് പഠിപ്പിച്ചു തരുവാൻ ആദിമ നൂറ്റാണ്ടു മുതലുള്ളവിശുദ്ധൻമാരുടെ പാരമ്പര്യമില്ലാത്ത,സത്യ വേദപുസ്തകം പോലും ഏതെന്നറിയുവാൻ അജ്ഞരായിരിക്കുന്ന, കലർപ്പു ചേർത്ത ബൈബിൾ മാത്രം  കൈവശമുള്ളവർക്ക്, കഴിയില്ല. മുകളിൽ ഉദ്ധരിച്ച വി.മർക്കോസ് 6;3 വി.മത്തായി 13:55 എന്നീ വചനങ്ങളിലെ ഇവന്റെ സഹോദരൻമാർ യാക്കോബും, യോസിയും, യൂദായുമല്ലേ എന്ന ചോദ്യം Cousin brothers, cousin sisters എന്ന അർത്ഥത്തിലായിരുന്നു.

       മുകളിൽ വിവരിച്ച വസ്തുതകളിൽ നിന്നും തെളിയിക്കപ്പെട്ട സത്യo 

 (1) പുതിയ നിയമത്തിൽ മൂന്നു യാക്കോബിനെ നാം തിരിച്ചറിഞ്ഞു. യേശുവിന്റെ ശിഷ്യൻമാരിൽ സെബദി മക്കളിൽ ഒരുവനായ യാക്കോബു കൂടാതെ പറഞ്ഞിരിക്കുന്ന യാക്കോബ്, ഹൽപ്പായി  (ക്ലേയോപ്പാ ) പുത്രൻ   യാക്കോബ് എന്ന ചെറിയ യാക്കോബ് ആണെന്നും അദ്ദേഹത്തിന്റെ സഹോദരൻമാരായിരുന്നു യോസി, യഹൂദാ എന്നിവരെന്നും വെളിവാക്കപ്പെടുന്നു.
(2) ഈ യാക്കോബിന്റെ അപ്പൻ ക്ലേയോപ്പായുടെ ഭാര്യയുടെ പേര് മറിയം എന്നായിരുന്നെന്നും (Refer വി.യോഹ 19;25 )അവർക്ക് യാക്കോബിനെക്കൂടാതെ യോസി, യെഹൂദാ എന്ന മക്കളും  ഉണ്ടായിരുന്നു എന്നത് .

ഈ വെളിപ്പെടുത്തലുകൾ തെളിയിക്കുവാൻഇനി നമുക്ക് കർത്താവായ ക്രിസ്തുയേശുവിന്റെ ക്രൂശിന്റെ ചുവട്ടിലേക്കു പോകാം
                ++++++++
മേൽ  വെളിപ്പെടുത്തുകൾക്ക് ഉപോൽബലകമായ തെളിവാണ് ക്രിസ്തുവിന്റെ കുരിശിന്റെ ചുവട്ടിലെ സ്ത്രീകളെക്കുറിച്ചു സുവിശേഷങ്ങളിലെ  താഴെപ്പറയുന്ന  ഭാഗങ്ങളിലൂടെ വെളിവാകുന്നത്.


    
         
യേശുവിന്റെ ക്രൂശിന്റെ  അടുക്കൽ  നിന്ന സ്ത്രീകൾ ആരൊക്കെ ? ഓരോ സുവിശേഷവും പരിശോധിക്കാം.
          -------  

                                                  
*വി.മത്തായി ( 27:56)
     ---------
    1) മഗ്ദലക്കാരി മറിയം
    2) യാക്കോബിന്റെയും , യോസിയുടെയും  അമ്മ മറിയം. 
    3) സെബദി പുത്രൻമാരുടെ അമ്മ. 

 

വി.മർക്കോസ് (15:40/16:1 )
        ------


    1) മറിയം  മഗ്ദലൈത്താ
    2) ചെറിയ യാക്കോബിന്റെയും, യോസിയുടെയും അമ്മ മറിയം
    3) ശോലും. 

 

 വി.യോഹന്നാന്റെ സുവിശേഷം 19:25 ൽ  കൂടുതൽ വ്യക്തത വരുത്തിയിട്ടുണ്ട്
       ---------


              പ്രോട്ടസ്റ്റന്റുകാർ വചനങ്ങളെ ദുർവ്യാഖ്യാനം ചെയ്യുവാൻ ഇടയുണ്ടെന്നും അതിനാൽ യാഥാർത്ഥ്യങ്ങളെ ലോകത്തിനു മനസിലാക്കിക്കൊടുവാൻ എന്നു തോന്നുമാറാണ് താഴെപ്പറയുന്ന വെളിപ്പെടുത്തൽ .ഇവിടെ  നാലു പേർ ക്രൂശിന്റെ സമീപം നിന്നതായി പറയുന്നു.

  1) തന്റെ അമ്മ. (വി. ദൈവമാതാവ്)
  2) അമ്മയുടെ സഹോദരി.
  3) ക്ലേയോപ്പയുടെ  മറിയം. 
  4) മറിയം മഗ്ദലൈത്താ

      
                         ഈ  സുവിശേഷത്തിൽ   മാത്രം ക്രൂശിന്റെ സ്മീപം നാലു സ്ത്രീകളുടെ സാന്നിദ്ധ്യം എടുത്തു പറയുന്നു. വി.ദൈവമാതാവിന്റെ  സാന്നിദ്ധ്യം  പ്രത്യേകം പറയുന്നു.  കൂടാതെ ക്ലേയോപ്പായുടെ  മറിയമായ യാക്കോബിന്റെയും യോസിയുടെയും അമ്മ മറിയാമിന്റെ സാന്നിദ്ധ്യവുമുണ്ട്. ഇതിൽ നിന്നും  വളരെ വ്യക്തമാകുന്ന വെളിപ്പെടുത്തൽ വി.ദൈവമാതാവും  യാക്കോബിന്റെയും,യോസിയുടെയും അമ്മ  മറിയമും  ഒന്നല്ല; രണ്ടാണ് എന്നതാണല്ലോ.  
                              ക്രൂശിന്റെ സമീപമുള്ള മറ്റു രണ്ടു സ്ത്രീകളിൽ   മറിയം മഗ്ദലൈത്താ എല്ലാ സുവിശേഷങ്ങളിലുമുണ്ട്. ഇനിയുമുള്ള സ്ത്രീ  വി.മത്തായി ശ്ലീഹായുടെ സുവിശേഷത്തിൽ പറയുന്ന സെബദി പുത്രൻമാരുടെ അമ്മയും,വി.മർക്കോസ് ശ്ലീഹായുടെ ലേഖനത്തിൽ പറയുന്ന ശോലുമും, വി.യോഹന്നാൻ ശ്ലീഹായുടെ ലേഖനത്തിൽ പറയുന്ന അമ്മയുടെ സഹോദരിയും (സെബദിയുടെ ഭാര്യ ശോലും ) ഒരാൾ തന്നെ. കാരണം മുകളിൽ വിശദമാക്കി. 

 

 

മറ്റൊരു തെളിവ്
                  *******

                  വി.ഗ്രന്ഥം പുതിയ നിയമം പേജ് 50-ൽ പ്രോട്ടസ്റ്റന്റ് ബൈബിളിലെ വിവർത്തന വ്യത്യാസങ്ങൾ വന്ദ്യ കണിയാമ്പറമ്പിലച്ചൻ വിശദീകരിച്ചിരിക്കുന്നതിൽ വി.മത്തായി ശ്ലീഹായുടെ  സുവിശേഷത്തിലെ അദ്ധ്യായം 27; 56 ന്റെ  വിശദീകരണം വായിക്കുക. യാക്കോബും , യോസിയും, വി. കന്യക മറിയാമിന്റെ മക്കളല്ല എന്ന് പ്ശീത്തോ സുറിയാനിയിൽ നിന്ന്  മലയാളത്തിലേക്ക്പരിഭാഷപ്പെടുത്തിയിരിക്കുന്ന
കലർപ്പില്ലാത്തബൈബിളിൽ വ്യക്തമാക്കിയിട്ടുണ്ട്.