FAITH  OF  THE  UNIVERSAL    SYRIAN     ORTHODOX CHURCH OF  ANTIOCH
 Chapter 1: Class 26

 

ലേഖകൻ: 

ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല.(റിട്ട.എസ്.പി.)


                  

അന്ത്യോഖ്യ സഭക്ക് ലോകത്താദ്യമായി സിറിയൻ എന്നും, സിറിയൻ ക്രിസ്ത്യൻ എന്നും പേർ  ലഭിച്ചതിന്റെ ചരിത്രം. (മുൻ എപ്പിസോഡിൻ്റെ തുടർച്ച.)
    
                  ---------- 
ഇന്ന് പലരും ആലങ്കാരികമായി  തങ്ങളുടെ സഭയുടെ പേരിനോടു   സിറിയൻ എന്ന പദം ചേർത്തിരിക്കുന്നതായി കാണപ്പെടുന്നുണ്ട്. കഴിഞ്ഞ പത്തു വർഷം മുതൽ നൂറു വർഷത്തിനകത്തുണ്ടായ ഈ പ്രാദേശിക സഭകൾ എന്തിനാണ് ഇങ്ങനെ ഒരു വിദേശീയ നാമം ചേർത്തിരിക്കുന്നത് എന്നതിന്റെ കാരണം നമുക്കറിയില്ല. എന്നാൽ ആത്മീയ കാര്യങ്ങളിൽ വിദേശികളെ വേണ്ടായെന്നു വാദിക്കുന്നവർക്ക് അജ്ഞാതമായിരിക്കുന്നതും, അവർ  ഉദ്ദേശിക്കുന്നതും, ചിന്തിക്കുന്നതുമായ കാരണമല്ല അന്ത്യോഖ്യ സഭയെ   'സിറിയൻ സഭ' എന്നു വിളിക്കുന്നതിന്റെ കാരണം.
        
ഈ സന്ദർഭത്തിൽ ലോകത്താദ്യമായി 'അന്ത്യോഖ്യ സഭയെ' എന്തുകൊണ്ടാണ് 'സിറിയൻ ക്രിസ്ത്യൻ' എന്നു വിളിക്കുന്നതെന്ന്, തെളിവുകളുടെ അടിസ്ഥാനത്തിൽ നാം പഠിക്കയും അതിൽ അഭിമാനം കൊളളുകയും, ചെയ്യേണ്ടതാണ്. കാരണം ലോകത്താദ്യമായി അതു നമ്മുടെ   സഭയുടെ ആദിമ നൂറ്റാണ്ടു മുതലുള്ള പേരാണ്. ആ സഭ ജഡീക നേട്ടങ്ങൾക്കു വേണ്ടിയോ, സ്വത്തു സമ്പാദിക്കുവാനോ, ഈ അഴിഞ്ഞു പോകുന്ന ലോകത്തിന്റെ യാതൊരു നേട്ടത്തിനു വേണ്ടിയോ ഉളളതല്ല. സഭ അതിനൊക്കെ മുകളിലാണ്. അത് ആത്മാവിന്റെ രക്ഷക്കുള്ളതാണ്. സഭയും, ക്രിസ്തുവുമൊന്നാണ്. ക്രിസ്തുവും, തന്റെ സഭയും ഒരു പ്രദേശത്തുള്ളവർക്കുവേണ്ടി മാത്രമുള്ളതല്ല. ക്രിസ്തു തന്റെ ശിഷ്യരോടു ലോകമെമ്പാടുമുള്ളവരോടു സുവിശേഷം അറിയിക്കുവാനാണ് കല്പിച്ചത്. യെരുശലേമിൽനിന്ന് അത് ആരംഭം കുറിച്ചു. അന്ത്യോഖ്യയിലുള്ളവർക്ക് മറ്റ് രാജ്യങ്ങളും, മറ്റു രാജ്യങ്ങൾക്ക് അന്ത്യോഖ്യയും വിദേശീയരാണ്. അന്ത്യോഖ്യാ സഭ അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഇൻഡ്യയുൾപ്പെടെ ക്രിസ്തുമതം ഇന്നു നിലകൊള്ളുന്ന ഏതെങ്കിലും രാജ്യങ്ങളിൽ അതു പ്രചരിപ്പിക്കപ്പെടുമായിരുന്നോ? പൗലോസ് ശ്ലീഹാ തന്നെ അന്ത്യോഖ്യാ സഭയുടെ പ്രവാചകനും ഉപദേഷ്ടാവുമായിരുന്നില്ലേ? പത്രോസ്, പൗലോസ്, യാക്കോബ്, യോഹന്നാൻ തുടങ്ങി ക്രിസ്തുവിൻ്റെ ശിഷ്യന്മാർ, അറിയിപ്പുകാർ എന്നീ വിശുദ്ധർ വിദേശത്തുള്ളവരും, അവരാൽ വിരചിതമായിട്ടുള്ളതുമല്ലേ പുതിയ നിയമം മുഴുവൻ? അവരുടെ എഴുത്തുകളും, പരിശുദ്ധാത്മ നിശ്വാസത്താൽ അങ്ങനെയുള്ളവരാൽ വിരചിതമായ വേദപുസ്തകവും, അവർ പഠിപ്പിച്ച കൂദാശകളും, ക്രമങ്ങളും അവർ വിദേശികൾ എന്ന കാരണത്താൽ വേണ്ടെന്നു വയ്ക്കുമോ? അത് രൂപഭേദപ്പെടുത്തുകയോ, അർഹതയില്ലാത്തവരോ, ദൈവത്തിൻ്റെ ബലിപീഠത്തിൻ്റെ മുമ്പാകെയെടുത്ത  പ്രതിജ്ഞ (അമോലോഗിയ) ലംഘിച്ചതിനാൽ ഉരിയപ്പെട്ടവരോ വിശുദ്ധ ബലിയുൾപ്പെടെയുള്ള കർമ്മങ്ങൾ അനുകരിക്കുകയോ, സഭക്കു മാത്രം ലഭിച്ചിട്ടുള്ള അതിവിശുദ്ധവും, ദിവ്യവുമായ വസ്തുക്കൾ സ്വന്തമാക്കുകയോ, ചെയ്താലുള്ള ശിക്ഷ വി.സഭയുടെ കാനോനിൽ വ്യക്തമാക്കിയിട്ടുണ്ട്. കാരണം അവർ ക്രിസ്തുവാക്കുന്ന മുന്തിരിവള്ളിയിൽ നിന്നും ഛേദിക്കപ്പെട്ടു പോയവരും ഫലം കായിക്കാതെയിരിക്കുന്നവരുമാകുന്നു. ലോകത്തിലുള്ള എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണ്. തന്റെ ഏക സഭയെ ജാതിയുടെയോ, ഭാഷയുടേയോ, നിറങ്ങളുടേയോ, സ്ഥലങ്ങളുടേയോ, രാജ്യത്തിന്റെയോ, വേലിക്കെട്ടിനകത്തു നിർത്താനല്ല ക്രിസ്തു പഠിപ്പിച്ചത്. മനുഷ്യരെ അങ്ങനെ വേർതിരിക്കുന്നവർ ഇടുങ്ങിയ മനസ്ഥിതിക്കാരാണ്. ക്രിസ്തുവിനെ അറിയാത്തവരാണ്. A.D.107-ൽ അന്ത്യോഖ്യാ പാത്രിയർക്കീസായിരുന്ന്, ധീര രക്തസാക്ഷിത്വം വരിച്ച അഗ്നിമയനായ മോർ ഇഗ്നാത്യോസ് നൂറോനോയാണ് സഭ 'കാതോലികം' എന്ന് ലോകത്താദ്യമായി പറഞ്ഞത്. അന്ത്യോഖ്യാ സഭ കാതോലികം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, സഭ സകല സത്യങ്ങളും പഠിപ്പിക്കുന്നതും എല്ലാ ജാതികളെയും ചേർക്കുന്നതും സകല സ്ഥലങ്ങളിലും വ്യാപരിക്കുന്നതുമായ സഭ എന്നത്രേ. സഭയും, ക്രിസ്തുവും, ഒന്നാകയാൽ ക്രിസ്തുവുള്ളിടത്ത് സഭയുണ്ട് എന്ന് വിശുദ്ധ സഭ പഠിപ്പിക്കുന്നു. ആ വിശ്വാസപ്രമാണം പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവ A.D.325-ൽ ആദ്ധ്യക്ഷം വഹിച്ച നിഖ്യാ സുന്നഹദോസ് മുതൽ നാം ഏറ്റു പറയുന്നു. പ്രാദേശികത്വം പറയുന്നവർക്കോ, മനുഷ്യരെ സ്വദേശിയെന്നോ, വിദേശിയെന്നോ തരം തിരിക്കുന്നവർക്കോ അക്കാരണത്താൽ തന്നെ അവർ സഭ അർത്ഥമാക്കുന്ന കാതോലിക സഭ എന്ന പേരിനർഹരല്ല. നിഖ്യാ സുന്നഹദോസു മുതൽ  ലോകമെമ്പാടുമുള്ള സഭാംഗങ്ങൾ ഏറ്റു പറയുന്ന വിശ്വാസ പ്രമാണമാണത്. അതിൽ കാതോലികം എന്നു പറയുന്നതുതന്നെ അത് സകല സത്യങ്ങളും പഠിപ്പിക്കുന്നതും, എല്ലാ ജാതികളെയും ചേർക്കുന്നതും സകല സ്ഥലങ്ങളിലും വ്യാപരിക്കുന്നതുമായ സഭ എന്നത്രെ. സഭ എല്ലാവർക്കും വേണ്ടിയുള്ളതാണ്. നമ്മുടെ തനതായ വിശ്വാസസത്യങ്ങൾ പലതും, പലരും അപഹരിച്ച്‌ അതൊക്കെ  അവരുടേതാക്കാൻ ശ്രമിക്കുന്ന ഈ കാലത്ത് സഭയെ Syrian Church എന്ന് സഭയുടെ ആരംഭം മുതൽ എന്തുകൊണ്ട് വിളിക്കുന്നു എന്നതിനെ സംബന്ധിച്ച് വേദപുസ്തകാടിസ്ഥാനത്തിലും, ചരിത്രപരമായും പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവാ തിരുമനസ്സുകൊണ്ട് ജർമ്മനിയിലെ Gottingen University-യിൽ 1971-ൽ അവതരിപ്പിച്ച ക്ലാസിലും, പ്രബന്ധത്തിലും വെളിപ്പെടുത്തിയ വിവരങ്ങൾ തുടർന്നും, താഴെക്കൊടുക്കുന്നു. ഇതേപ്പറ്റി   ചരിത്രപരമായ തെളിവുകൾ നമുക്ക് പരിശോധിക്കേണ്ടതുണ്ട്. 
                   
ആദ്യ നൂറ്റാണ്ടു മുതൽ അന്ത്യോഖ്യ സഭയെ 'സിറിയൻ ചർച്ച്' എന്നു  വിളിക്കുന്നതെന്തുകൊണ്ട്?
          
B.C.559-529 കാലയളവിൽ പേർഷ്യൻ രാജാവായ സൈറസ് B.C.539-ൽ  മെസപ്പട്ടോമിയ പിടിച്ചടക്കുകയും, അടിമകളാക്കി ബന്ധനത്തിൽ ഇരുന്ന യഹൂദരെ മോചിപ്പിച്ച് അവരുടെ സ്വന്ത സ്ഥലമായ ജൂദിയായിലേക്കു (Judea ) മടക്കിയയക്കുകയും ചെയ്തു. ഇപ്രകാരം അടിമത്വത്തിൽ നിന്നു സൈറസിനാൽ മോചിപ്പിക്കപ്പെട്ടു (liberated) വന്നവരെ തിരിച്ചറിയുവാൻ, അദ്ദേഹത്തിന്റെ നാമം സ്മരിക്കത്തക്കവിധം 'സിറിയൻസ്'   എന്ന പേരിൽ അവർ സ്വന്ത നാട്ടിൽ  അറിയപ്പെട്ടു വന്നു. ഈ നാമം അവർ   അഭിമാനകരമായും, ബഹുമതി സൂചകമായും കരുതിയിരുന്നു. ഈ സൈറസിന്റെ നാമം വരുവാനിരിക്കുന്ന ക്രിസ്തുവിന്റെ നാമവുമായി  ബന്ധപ്പെടുത്തി യെശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഏശായാ 44:28. "സൈറസ് എന്‍റെ ഇടയന്‍. അവന്‍ എന്‍റെ ഹിതമെല്ലാം നിവര്‍ത്തിക്കും എന്നും യറൂശലേം പണിയപ്പെടും, മന്ദിരത്തിനു അടിസ്ഥാനം ഇടും എന്നും ഞാന്‍ കല്പിക്കുന്നു".
45:1. "കര്‍ത്താവ് തന്‍റെ അഭിഷിക്തനായ സൈറസിനോട്.
45:3  നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഞാന്‍, ഇസ്രായേലിന്‍റെ ദൈവം തന്നേ എന്നു നീ അറിയേണ്ടതിന്നു ഞാന്‍ നിനക്ക് അന്ധകാരത്തിലെ നിക്ഷേപങ്ങളെയും ഒളിച്ചുവച്ച ഗുപ്തനിധികളെയും തരും".
              
ഇവിടെ നാം ഓർക്കേണ്ട സുപ്രധാനമായ ഒരു വസ്തുതയുണ്ട്. യെശയ്യാ പ്രവാചകന്റെ കാലം B.C.750-695-ആണ്. (Refer : വിശുദ്ധ ഗ്രന്ഥം last page) സൈറസിന്റെ കാലം മുകളിൽ  പറഞ്ഞതുപോലെ B.C.559-529. അതായത് യെശയ്യാ പ്രവാചകന്റെ കാലത്തിനു ശേഷം 91-166 വർഷങ്ങൾക്കിടയിൽ സൈറസ് എന്ന ഒരു രാജാവ് - liberator ആയി  ഉണ്ടാകുമെന്നും അടിമകളായ യഹൂദരെ  അവരുടെ ജന്മ നാട്ടിലേക്ക് മോചിപ്പിച്ച്‌  സ്വതന്ത്രരാക്കി അയയ്ക്കുമെന്നും, പ്രവാചകൻ മുൻകൂട്ടി പ്രവചിച്ചിരിക്കുന്നു.  എത്ര അത്ഭുതകരം! നൂറ്റാണ്ടുകൾക്കു ശേഷം അതു നിവൃത്തിയാകുന്നു.  സിറിയൻ (Syrian) എന്ന പേര് ക്രിസ്തുവിന്റെ (Christ) പേരുമായി സാമ്യപ്പെടുത്തി ആദ്യമായി അന്ത്യോഖ്യയിലുണ്ടായിരുന്ന    യേശുവിന്റെ ശിഷ്യന്മാരെ വിളിച്ചിരുന്നു.  കാരണം, അന്യരാജ്യത്ത് അനേക വർഷം അടിമത്വത്തിലും, ബന്ധനത്തിലും (bondage) കഴിഞ്ഞിരുന്ന തങ്ങളെ  മോചിപ്പിച്ച വിമോചകൻ (liberator) സൈറസ് ആയതു പോലെ  യുഗയുഗാന്തരമായി പാപത്താൽ ആദാം മുതൽ പാതാളത്തിൽ സാത്താന്റെ, കോട്ടയ്ക്കുള്ളിൽ ബന്ധനത്തിൽ (bondage) കിടന്ന മാനവരാശിയെ  മുഴുവൻ മോചിപ്പിച്ച വിമോചകൻ ( liberator) ക്രിസ്തു ആയതിനാൽ , ക്രിസ്തുവിന്റെ നാമത്തിൽ അന്ത്യോഖ്യ സഭയുടെ മാമോദീസായേറ്റുവന്നവരെ    (സൈറസിന്റെ പേരിൽ സിറിയൻസ്   ഉണ്ടായതുപോലെ) 'ക്രിസ്ത്യൻസ്' എന്ന്  അറിയപ്പെട്ടു വന്നിരുന്നു.

"പ്രക്സീസ്
11:25  അദ്ദേഹം ശൌലിനെ അന്വേഷിച്ച് തര്‍സീസിലേക്കു പോയി. അദ്ദേഹത്തെ കണ്ടെത്തി തന്നോടു കൂടെ അന്ത്യോഖ്യായിലേക്ക് കൊണ്ടു പോയി. 

11:26  അവര്‍ ഒരാണ്ടു മുഴുവന്‍ സഭയില്‍ ഒരുമിച്ചു കൂടുകയും വളരെയേറെ ജനത്തെ പഠിപ്പിക്കുകയും ചെയ്തു. അക്കാലം മുതല്‍ അന്ത്യോഖ്യായില്‍ വച്ച് ശിഷ്യന്മാര്‍ക്ക് ആദ്യമായി ക്രിസ്ത്യാനികള്‍ എന്ന് പേരുണ്ടായി. "

       ക്രിസ്ത്യൻ എന്ന നാമവും, ബഹുമാനത്തിന്റെയും, അഭിമാനത്തിന്റെയും, നാമമായി. സിറിയൻസ് ആയി അറിയപ്പെട്ടിരുന്നവർ  മാമോദീസയേറ്റ് ക്രിസ്തുവിന്റെ സഭയുടെ അംഗങ്ങളായപ്പോൾ അവരെ 'സിറിയൻ ക്രിസ്റ്റ്യൻ' എന്നു വിളിച്ചു വന്നു. ക്രിസ്ത്യാനികൾ എന്നാൽ വിശുദ്ധർ  എന്നറിയപ്പെട്ടിരുന്നു. (ഇന്നും, ക്രിസ്തുവിന്റെ നാമം വഹിച്ചിരിക്കുന്ന യഥാർത്ഥ ക്രിസ്ത്യാനികൾ വിശുദ്ധർ തന്നെയായി തുടരുന്നു).

പരിശുദ്ധ യാക്കൂബ് തൃതീയൻ പാത്രിയർക്കീസ് ബാവാ 1971-ൽ Gottingen യൂണിവേഴ്സിറ്റിയിലെ ക്ലാസിൽ പരിശുദ്ധ പിതാവു സമർപ്പിച്ച പ്രബന്ധത്തിൽ നിന്നും കുറച്ചു ഭാഗങ്ങൾ താഴെ കൊടുക്കുന്നു. ദയവായി ശ്രദ്ധിക്കുക.

 

It's position within the Church history. 
         
This Church enjoys the greatest prestige in the history of Christendom since it is the first Church which was established in Jerusalem out of the Apostels preachers and other converted Jews and was grafted in Antioch  by those who were converted from among the Arameans and other gentle elements. It can justifiably claim having the wealthiest liturgical and musical heritage besides a proud theological and missionary record. It suffered untold harpships and tragedies including massacres and repeated transfer of the see of the Patriarchate from one locality to another due to political and other developments. Historians declare that the survival of this Church was nothing short of a miracle.

 It's name; The 'Syrian'.
                  
This name was derived from Cyrus the King of Persia (559-529 B.C) who conquered Babylon 539 B.C and liberated the jews by permitting them to return to judea. His name is mentioned by the prophet Isiah  connected with Christ. The name "siriyan" is equivalent to the term "Christian" which was applied to the deciples in Antioch for the first time because those converted Jews believed that  Cyrus their liberator from captivity in 538 B.C, resembled  Christ the liberator of captive mankind. so they used to repeat Christ's name connected with his name for Pride and honour as their forefathers did upon their return to judea. when this news arrived to the gentile elements in Antioch they called them "Syrians" or "Christians". From that time onwards the name "Syrian" prevailed first among the Christians of Syria and afterwards among the Christians of Mesopotamia, Persia, India and the far East through the work of the Syrian Apostles and preachers. This name was used in Syria to distinguish between the Christian Arameans who were not yet converted. Hence the word "Aramean" became synonymous to the word "Heathen" and the word "Syrian" synonymous to "Christian". Likewise, the Aaramic language was called Syriac. Until the present days the Christians who speak syriac are called in this sense, "Suroye" or "Suraye" or "Curayaye" whereas the name "Christian" prevailed among the Western Christians
       
All the syriyan historians agree that the name of Syria  itself is derived from the above mentioned Cyrus. so when the disciples where called syrians both of these names where combined together since there source was the same. This name was connected with the church of Antioch from the very beginning of Christianity. Hence it was called the "Syrian Church" as it is mentioned in the epsistle of Saint Ignatius, the third Patriarch of Antioch to Romans in 107 A.D. It was also attached to the Churches in the East as far as India, which submitted to the Church of the ancient capital of Syria. It is still connected to these Churches which still use Syriac as their liturgical  language .........".

 

   (ഒന്നാംഅദ്ധ്യായം സമാപ്തം)
    
                    --- ooo ---