FAITH  OF  THE  UNIVERSAL    SYRIAN     ORTHODOX CHURCH OF  ANTIOCH
 Chapter 1: Class 25

 

ലേഖകൻ: 

ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല.(റിട്ട.എസ്.പി.)


                  
എങ്ങനെയാണ്  വി. അന്ത്യോഖ്യാ സഭക്ക്  സിറിയൻ അഥവാ സുറിയാനി സഭ എന്ന പേരു ലഭിച്ചത്
      ++++++++

      
               വിദേശത്തു നിന്ന് ഒന്നും വേണ്ടാ;വിദേശിയെ വേണ്ടാ :എല്ലാം സ്വദേശത്തു നിന്നു മതി  എന്നു പറയുന്നവരും, സുവിശേഷം മാത്രം മതി  സഭയുടെ ആവശ്യമേയില്ല  പൌരോഹിത്യവും, പാരമ്പര്യവും, കൂദാശയും, പ്രത്യേക വേഷങ്ങളും,   ഒന്നുമേ  വേണ്ട : എന്നു പറയുന്നവരും  നമുക്കു ചുററും  ധാരാളമുണ്ട്.
        പക്ഷേ ഇവർക്കെല്ലാം ഒരു കാര്യത്തിൽ   യോജിപ്പുണ്ട്.സിറിയൻ വേണം,ക്രിസ്ത്യൻ വേണം, ഓർത്തഡോക്സ് വേണം, അവർ ധരിക്കുന്ന രീതിയിലുള്ള ശിരോവസ്ത്രമുള്ള വേഷവിധാനങ്ങൾ വേണം, അവരുടെ  അനുഷ്ടാനങ്ങൾ അതേപടിയും, മേമ്പൊടിക്ക് മാറ്റങ്ങൾ വരുത്തിയും അനുകരിക്കാം, അവർ ലോകത്തിനു നൽകിയ  ബൈബിൾ വായിക്കാം , അതിലെ വചനങ്ങൾ എടുത്തു വച്ച് പ്രസംഗിക്കാം, ആരാധനാലയങ്ങളും , ആരാധനാ ക്രമങ്ങളും വിദേശിയരുടേതിൽ നിന്നും ഒട്ടും മാറ്റമില്ലാതെ  അതേപടുതി ആവർത്തിക്കാം. പക്ഷേ പറച്ചിൽ വിദേശിയേ വേണ്ട; എന്നാണ്. ഏതു  വിദേശിയേയാണ് ഇവർക്കു   വേണ്ടാത്തതെന്ന്  പറയുന്നുമില്ല. വി.ബൈബിളിൽ വിശ്വാസമില്ലയെന്നുവരെ ഒരു പിതാവ് പറഞ്ഞതായി അറിയാം.വി.ബൈബിൾ സ്വദേശികളാൽ  എഴുതപ്പെട്ടുവെന്നു ധരിച്ചാണോ അപ്രകാരം  പ്രസ്താവിച്ചതെന്നത് ചിന്തനീയമാണ്. 
 കർത്താവായ യേശു ക്രിസ്തുവിനേയും, തന്റെ അപ്പോസ്തോലൻ മാരെയും, ഇക്കൂട്ടർ      വിദേശിയരുടെ  ഗണത്തിൽ പെടുത്തുമോ  എന്തോ ? ശരീരത്തിൽ അണിഞ്ഞിരിക്കുന്നതോ അനുഷ്ടിക്കുന്നതോ ആയി  വിദേശത്തു നിന്നും ലഭിക്കാത്തതോ, അവരെ   അനുകരിക്കാത്തതോ ആയി  എന്തെങ്കിലും ഉണ്ടോയെന്നു വെളിവാക്കുകയല്ലേ അതിലും  എളുപ്പം. ? 
           
          എന്നാൽ അന്ത്യോഖ്യയിൽ സ്ഥാപിതമായ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ (Universal Syrian Orthodox Church of Antioch ) ലോകമെമ്പാടുമുള്ള      മക്കൾ, പ്രത്യേകിച്ച്  അതിന്റെ ഭാരതത്തിലെ ഘടകമായ  പ.യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭാംഗങ്ങൾ  ഏറെ  അഭിമാനത്തോടും , സന്തോഷത്തോടുമാണ്  പ. അന്ത്യോഖ്യാ സിംഹാസനത്തേയും, സഭയേയും ബഹുമാനിക്കയും , സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നത്. സ്വന്തം അമ്മയേക്കാളുപരി നാം  പ. അന്ത്യോഖ്യാ സഭയേയും, സിംഹാസനത്തേയും സ്നേഹിക്കുന്നു. കാരണം അത് ക്രിസ്തുവിന്റെ സഭയാണ്.  ക്രിസ്തുതന്നെയുമാണ്. ക്രിസ്തു സ്നേഹമാണ്. ഇവിടെ ദേശങ്ങളോ,രാജ്യങ്ങളോ തമ്മിലുള്ള അതിരുകളില്ല , ജാതിയോ, മതമോ,വിദേശിയോ സ്വദേശിയോ ഇല്ല. അതെല്ലാം ഇടുങ്ങിയ മനസുകളുടെ സൃഷ്ടിയാണ്. ദൈവവും അങ്ങനെ ജാതിതിരിച്ചോ , ദേശമോ രാജ്യമോ തിരിച്ചോ സ്നേഹിക്കുമോ?   മ്ശിഹായിൽ  വിശ്വസിച്ച്‌  മാമൂദീസാ ഏറ്റ എല്ലാവരും തന്റെ സഭയുടെ മക്കളാണ്.


ഗലാത്യർ
3:26  "യേശുമ്ശീഹായിലുള്ള വിശ്വാസം മൂലം നിങ്ങള്‍ എല്ലാവരും ദൈവത്തിന്‍റെ മക്കള്‍ ആകുന്നു. 
3:27  മ്ശീഹായില്‍ മാമൂദീസാ ഏറ്റവരായ നിങ്ങള്‍ മ്ശീഹായെ ധരിച്ചിരിക്കുന്നു. അതില്‍ യഹൂദനും,പുറജാതിക്കാരനും എന്നോ, അടിമയും, സ്വതന്ത്രനും എന്നോ, പുരുഷനും, സ്ത്രീയും എന്നോ (ഭേദം) ഇല്ല. 
3:28  നിങ്ങള്‍ എല്ലാവരും യേശുമ്ശീഹായില്‍ ഒന്നുതന്നെയാണ്. "
(എല്ലാം മുൻ ക്ലാസുകളിൽ വിശദീകരിച്ചു.)

       1971 ൽ  West Germany യിലെ Gottingen യൂണിവേഴ്സിറ്റിയിലെ Prof.Dr. W. Strothmann ന്റെ  ക്ഷണാനുസരണം കാലം ചെയ്തപ.ഇഗ്നാത്തിയോസ്  യാക്കൂബ് തൃതീയൻ പാത്രിയർക്കീസ് ബാവാ  തിരുമനസ്സുകൊണ്ട് ഒരാഴ്ച നീണ്ടു നിന്ന  ഒരു സെമിനാറിൽ സംബന്ധിക്കുകയും, ക്ലാസെടുക്കുകയും ചെയ്തു.  
            വി. അന്ത്യോഖ്യാ സഭയുടെ ആരംഭം, വി.സഭ കടന്നുവന്ന വഴി, നേരിട്ട പീഡകൾ,രക്തസാക്ഷിത്വങ്ങളും,രക്തച്ചൊരിച്ചിലുകളും,കൂട്ടക്കുരുതികളുടെയും, ഫലമായി  പല സ്ഥലങ്ങളിലേക്കും, മാറ്റിസ്ഥാപിക്കേണ്ടി വന്ന പ.അന്ത്യോഖ്യാ സിംഹാസനം, കർത്താവായ യേശുക്രിസ്തുവും, തന്റെ   മാതാവും സംസാരിച്ച ഭാഷയാൽ  അനുഗ്രഹിക്കപ്പെട്ട  അറമിക് ഭാഷയും, വി. സഭയുമായ  ബന്ധം, ആ  ഭാഷയിൽ വിരചിതമായ  വി.സഭയുടെ , കാവ്യാത്മകവും, അർത്ഥസംപുഷ്ടവുമായ, ആചാരാനുഷ്ടാന ക്രമങ്ങൾ, സിറിയൻ എന്ന  പേർ എങ്ങനെ ഉണ്ടായി , തുടങ്ങി വി.സഭയുടെ പാരമ്പര്യങ്ങളുടെ ചുരുളഴിക്കുന്നതും, വേദശാസ്ത്ര വിഷയങ്ങളെ സംബന്ധിച്ചുള്ള  വിജ്ഞാനപ്രദമായ ആ ക്ലാസുകളിലെ ചില വരികൾ പ. ബാവാ തിരുമനസ്സു തയ്യാറാക്കിയ  പ്രബന്ധത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 


(IT'S NAME: THE SYRIAN ORTHODOX CHURCH)

( വി.സഭയെ സിറിയൻ എന്ന്   എന്തുകൊണ്ട് വിളിക്കുന്നു?  )
                      തുടരുന്നു.