FAITH  OF  THE  UNIVERSAL    SYRIAN     ORTHODOX CHURCH OF  ANTIOCH
 Chapter 1: Class 23

 

ലേഖകൻ: 

ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല.(റിട്ട.എസ്.പി.)


 

 

           അവർ അറിയിച്ചതിനെതിരെ അറിയിക്കുന്നത്  ആർ?  ആരാണ് ശപിക്കപ്പെട്ടവർ?  
                 +++++       

        
                  ഗലാത്യ ലേഖനത്തിൽ 1-ാം  അദ്ധ്യായത്തിൽ 6-ാം വാക്യം  മുതൽ  എഴുതപ്പെട്ടിരിക്കുന്നതും , വി.കുർബ്ബാനയിൽ  പരസ്യ ശുശ്രൂഷാരംഭത്തിൽ  ആലപിക്കുന്നതുമായ ഗീതത്തിലെ  5 കാര്യങ്ങളെ  സംബന്ധിച്ച്‌   വി .വേദപുസ്തകാടിസ്ഥാനത്തിൽ   കഴിഞ്ഞ 21 ക്ലാസുകളിലായി നാം  പഠനം നടത്തി.(1) നിങ്ങൾ എന്നത്  ദൈവത്തിന്റെ വി. സഭയാണെന്നും, അത് അന്ത്യോഖ്യയിൽ കർത്തൃകൽപ്പനയാൽ സ്ഥാപിതമായ  സഭയാണെന്നും, (2) ഞങ്ങൾ എന്നത് വി.പത്രോസ്, വി.പൌലോസ്, ശ്ലീഹാ ഉൾപ്പെടെയുള്ള  ശ്ലീഹൻമാരും,  ദൈവത്താൽ , തിരഞ്ഞെടുക്കപ്പെട്ടവരും, പ്രത്യേകം അധികാരം ലഭിച്ചവരുമാണെന്നും, അവർക്കു ലഭിച്ച പ്രത്യേക അധികാരങ്ങളുടെ വിവരവും , (3) അവർ അറിയിച്ചതെന്താണെന്നും, നാം കണ്ടു.
            ഇനിയും അറിയേണ്ടത്

 4)  അവർ അറിയിച്ച  സത്യത്തിനെതിരെ  അറിയിച്ചവരും, അറിയിക്കുന്നവരും ആരെന്നും, ആ കാരണം കൊണ്ടു തന്നെ  അപ്രകാരം 5)ശപ്തരാകുന്നവർ എത്തരക്കാർ എന്നതുമാണ് .

 നിത്യജീവൻ ലക്ഷ്യമാക്കിയുള്ള  ആത്മീയ യാത്രയിൽ  വഞ്ചിതരാകപ്പെടുവാതിരിക്കുവാൻ  ഇതേപ്പറ്റി   വചനങ്ങൾ  നമുക്ക് മുന്നറിയിപ്പു നൽകുന്നതും, അറിയിക്കുന്നതെന്തെന്നും, പരിശോധിക്കാം. 

വി.മത്തായി
     ---------------
"7:15  നിങ്ങളുടെ അടുക്കല്‍ ആടുകളുടെ വേഷത്തില്‍ വരുന്ന കള്ളപ്രവാചകന്മാരെ സൂക്ഷിച്ചു കൊള്ളണം. അകമെ അവര്‍ കടിച്ചു കീറുന്ന ചെന്നായ്ക്കള്‍ ആകുന്നു"
"7:16  അവരെ അവരുടെ ഫലങ്ങള്‍ കൊണ്ട് നിങ്ങള്‍ അറിഞ്ഞു കൊള്ളണം.

 "മുള്ളുകളില്‍ നിന്ന് മുന്തിരിപ്പഴങ്ങളോ ഞെരിഞ്ഞിലുകളില്‍ നിന്ന് അത്തിപ്പഴങ്ങളോ പറിക്കാറുണ്ടോ?"

       കള്ള പ്രവാചകൻമാരും  കള്ള ഉപദേഷ്ടാക്കൻ മാരെയും , ആദിമ  നൂററാണ്ടു  മുതലേ നമുക്കു കാണാവുന്നതാണ്. 
        അവർക്ക് ക്രിസ്തുവിനേക്കുറിച്ചോ, വിശുദ്ധസഭയുടെ  പാരമ്പര്യങ്ങളെക്കുറിച്ചുള്ള  അറിവോ , പരിശുദ്ധ ത്രിത്വത്തേക്കുറിച്ചോ , ദൈവിക  രഹസ്യങ്ങളെക്കുറിച്ചോ യാതൊരു അറിവുമില്ലാതിരിക്കെ  അവർ   സത്യവിശ്വാസികളെ  അവരുടെ   വിശ്വാസത്തിൽ  നിന്ന്  അകറ്റാൻ   ശ്രമിക്കുന്നത്   അന്നു മുതൽ    ഇന്നും  തുടർന്നുവരുന്നതായിക്കാണാം.

1 തിമൊഥെയൊസ്
          ++++++++

"6:3  അന്യ ഉപദേശം പഠിപ്പിക്കുകയും, നമ്മുടെ കര്‍ത്താവായ യേശുമ്ശീഹായുടെ പത്ഥ്യ വചനങ്ങളും ദൈവഭക്തിയുടെ വിശ്വാസോപദേശവും അനുസരിക്കാതിരിക്കയും ചെയ്യുന്നവന്‍
6:4 അവനൊരു അറിവും ഇല്ലാതിരിക്കെ തര്‍ക്കത്തിലും വാഗ്വാദത്തിലുമായി സ്വയം അഹങ്കരിക്കുന്നു. 
6:5  ഇവയില്‍ നിന്നും അസൂയയും, തര്‍ക്കവും, ദുര്‍ഭാഷണവും, ദുസംശയവും ഉണ്ടാകുന്നു. ദുര്‍ബുദ്ധികളും, സത്യം ഇല്ലാത്തവരും, ദൈവഭക്തി എന്നത് ആദായമാര്‍ഗം എന്ന് വിചാരിക്കുന്നവരുമായ മനുഷ്യരില്‍ നിന്ന് ഞെരുക്കവുമുണ്ടാകുന്നു. നീ, ഇവരില്‍ നിന്നും അകന്നു നിന്നുകൊള്ളണം നമ്മുടെ നേട്ടം വലുതു തന്നെ". 

അവരുടെ  ലക്ഷണം
             +++++++
1) വിശുദ്ധ വിശ്വാസത്തിൽ  കലർപ്പു വരുത്തി പഠിപ്പിക്കുന്നവർ
2) ജീവിത വിശുദ്ധിയില്ലാതെ വചനം  പ്രസംഗിക്കുന്നവർ. ഇവരെക്കുറിച്ച് അപ്പോസ്തോലർ പറയുന്നു. (2 പ. 2 ) അവരെ വീട്ടിൽ കൈക്കൊള്ളരുത്. (2. യോഹ.10) അവരോട് അകന്നു മാറണം( റോ. 16;, 17, 18) വിട്ടൊഴിയണം(2 തീ.3,5,6)  ഇവർക്കു നാശം വരും(2പത്രോസ് 2:2,3) കള്ള പ്രവാചകൻമാരെ  ചെന്നായ്ക്കളോടു താരതമ്യ
പ്പെടുത്തിയതായി വി. യാക്കോബ്  6; 14,8,11, ഹസ്കി. 22:27, അപ്ര 20:29, വി. മത്തായി 10:16, വി .യോ 10 ;12 ഭാഗങ്ങളിൽ കാണാവുന്നതാണ്. 
       എന്നാൽ  ക്രിസ്തുവിന്റെ സഭ നിലനിൽക്കുന്നത് ക്രിസ്തീയ വെളിപാട് മുഖാന്തരമാണ്. വി.സഭയുടെ  വിശ്വാസ സത്യങ്ങളുടെ  പഠനങ്ങളുടെ ആഴത്തിലേക്ക് നാം  കടക്കുന്നതിന് മുൻപ് ചില  പദങ്ങളുടെ  ആത്മീയാർത്ഥം എന്താണെന്നു പരിശോധിക്കാം.
  
1)ക്രിസ്തീയ *വെളിപാട് 

എന്നു പറഞ്ഞാൽ , ക്രിസ്തുനേരിട്ടോ തന്റെ അപ്പൊസ്തലന്മാർ മുഖാന്തരമോ വെളിപ്പെടുത്തിയതത്രെ. അതുകൊണ്ടാണ് വി. അന്ത്യോഖ്യാ സഭയെ അപ്പോസ്തോലിക സഭയെന്നു വിളിക്കുന്നത്. അതിനാൽ അപ്പോസ്തോലികമല്ലാത്ത "സഭകൾക്ക് " ക്രിസ്തുവിന്റെ സഭയെന്ന പേരിന് അർഹത ലഭിക്കുന്നില്ല. കാരണം  അവയ്ക്ക് ക്രിസ്തീയ വെളിപാടില്ലാത്തതു കൊണ്ടാണ്. 

2) ദൈവ നിശ്വാസം/ പരിശുദ്ധാത്മ നിശ്വാസം
               എന്നാൽ ദൈവത്താൽ പ്രേരിതരായി എന്നാണർത്ഥമാക്കേണ്ടത്.വി. ബൈബിൾ  പരിശുദ്ധാത്മ നിശ്വാസപ്രകാരം മനുഷ്യനാൽ  എഴുതപ്പെട്ട ദൈവ വചനമത്രേ. അത് പഴയ നിയമം,പുതിയ നിയമം എന്ന് രണ്ടായി വേർതിരിക്കപ്പെട്ടിരിക്കുന്നു. അതിനാൽ ദൈവ നിശ്വാസം എന്നു
പറഞ്ഞാൽ അവർ എഴുതണമെന്ന് ദൈവം തിരുവിഷ്ടപ്പെടുന്ന കാര്യങ്ങൾ മാത്രം വിശുദ്ധ എഴുത്തുകാർ സത്യസന്ധമായി എഴുതുവാൻ അവരെ ദൈവം പ്രേരിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന  കൃത്യമാകുന്നു.

3)*പാരമ്പര്യം

 എന്നു പറഞ്ഞാൽ ദൈവത്തിന്റെ എഴുതപ്പെടാത്ത വചനം. ശ്ലീഹൻമാർക്കു  ദൈവം വെളിപ്പെടുത്തിക്കൊടുത്തിട്ടുള്ളതും, എഴുതപ്പെടാതെ അവർ വാമൊഴിയായി പിൻ തലമുറകളെ ഏൽപ്പിച്ചിട്ടുള്ളവയു മായ സത്യങ്ങൾ അത്രേ പാരമ്പര്യം.   സഭാ പിതാക്കൻമാർ പിൽക്കാലത്ത് രേഖപ്പെടുത്തിയ  ഈ സത്യങ്ങൾ  ഇന്നുവരെ നിലനിന്നു വരുന്നു.


            (.... തുടരും)