FAITH  OF  THE  UNIVERSAL    SYRIAN     ORTHODOX CHURCH OF  ANTIOCH
 Chapter 1: Class 22

 

ലേഖകൻ: 

ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല.(റിട്ട.എസ്.പി.)


                  
 

മുൻക്ലാസിൽ "ഞങ്ങളറീച്ച തൊഴിച്ച് " എന്ന ഭാഗം വിശദീകരിച്ചു. വി.ബൈബിളിൽ  ആ  ഞങ്ങൾ ആരെന്നു  വചനാടിസ്ഥാനത്തിൽ നാം കണ്ടു. സഭ സ്ഥാപിച്ച വി.പത്രോസ് ശ്ലീഹാ മുതൽ,ശ്ലീഹൻമാർ , വി.പൌലോസ് ശ്ലീഹാ , അന്ത്യോഖ്യായുടെ പാത്രിയർക്കീസൻമാരും , ആ അന്ത്യോഖ്യാ സഭയുടെ പ്രവാചകൻമാരും , ഉപദേഷ്ടാക്കൻമാരും എല്ലാം അതിൽ പെടുന്നതായിക്കണ്ടു. 
             അവർ അറിയിച്ചത്എന്താണ്? കർത്താവിന്റെ സഭയെക്കുറിച്ച് - വി. അന്ത്യോഖ്യാ സഭ പാലിച്ചു വരുന്ന വിശ്വാസസത്യങ്ങൾ -  അവർ അറിയിച്ചതാണ്  പുതിയ നിയമത്തിലെ ലേഖനങ്ങൾ എല്ലാം തന്നെ. വി.ബൈബിളിലെ തിരുവചനങ്ങളെല്ലാം തന്നെ പരിശുദ്ധാത്മ നിശ്വാസങ്ങളാണ്. പരിശുദ്ധാത്മാവ് വഴി അവ എഴുതപ്പെട്ടു. അതിനാൽ അതേക്കുറിച്ച്   ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു.

(1 യോഹന്നാൻ 1;1 മു )

ആദിമുതല്‍ ഉണ്ടായിരുന്നവനെ, അദ്ദേഹത്തെ ഞങ്ങള്‍ കേള്‍ക്കുകയും ഞങ്ങളുടെ കണ്ണുകള്‍ കൊണ്ട് കാണുകയും, ഞങ്ങളുടെ കൈകള്‍ കൊണ്ട് സ്പര്‍ശിക്കുകയും ചെയ്തവനെ ജീവന്‍റെ വചനമായവനെ ഞങ്ങള്‍ നിങ്ങളോട്സുവിശേഷിക്കുന്നു. 
1:2  ജീവന്‍ പ്രത്യക്ഷപ്പെട്ടു. ഞങ്ങള്‍ കണ്ടു; ഞങ്ങള്‍ സാക്ഷിക്കുന്നു. പിതാവിന്‍റെ സന്നിധിയില്‍ ആയിരുന്നതും ഞങ്ങള്‍ക്ക് വെളിപ്പെട്ടതുമായ നിത്യജീവനെ ഞങ്ങള്‍ നിങ്ങളോട് പ്രസംഗിക്കുന്നു.

     വീണ്ടും 1 പത്രോസ്   1; 12 ൽ നാം ഇങ്ങനെ വായിക്കുന്നു.

"........... സ്വര്‍ഗ്ഗത്തില്‍ നിന്നും അയയ്ക്കപ്പെട്ട പരിശുദ്ധാത്മാവു മൂലം ഞങ്ങള്‍ നിങ്ങളോട് അറിയിച്ചവ വഴിയായി അവ ഇപ്പോള്‍ നിങ്ങള്‍ക്ക് പ്രത്യക്ഷമായിരിക്കുന്നു. അവയിലേയ്ക്ക് നോക്കുവാന്‍ മാലാഖമാര്‍ പോലും ആഗ്രഹിക്കുന്നു. "

              ആധുനിക കാലത്ത്  അനേക സഭകളും, സമൂഹങ്ങളും, ഉണ്ടായിക്കൊണ്ടിരിക്കുന്നു.  ചില വ്യക്തികൾ സുവിശേഷത്തിൽ കൂടെ  തന്നിലേക്ക്സത്യവിശ്വാസികളെ ആകർഷിച്ച്  കൊണ്ടുപോകുന്നു.  അപ്രകാരം പോകുന്നവർ   അറിയുന്നില്ല അവർ ഉപേക്ഷിച്ചു പോകുന്നത്  കിസ്തുവിനെത്തന്നെയാണ്  എന്ന  സത്യം. എന്തുകൊണ്ടെന്നത്    നേരത്തേ വ്യക്തമാക്കി.  കാരണം ക്രിസ്തുവും, തന്റെ  സഭയും ഒരിക്കലും വേർപിരിക്കാൻ  പറ്റാത്തവണ്ണം  ഒന്നാകുന്നു  എന്നതാണ്.  നൂറുകണക്കിന്    തിരുത്തിയെഴുതപ്പെട്ട  വാക്യങ്ങളുള്ള ബൈബിളുകൾ   പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത്   പ്രത്യേകിച്ച്‌  തങ്ങളുടെ സ്വാർത്ഥ ലാഭത്തിനു വേണ്ടി   വി.സഭയെയും, ചരിത്രത്തേയും വിശ്വാസ സത്യങ്ങളെയും, മാറ്റിയെഴുതുകയും  തിരുത്തുകയും, വ്യാജ  "ഉപദേശങ്ങൾ " പ്രചരിപ്പിക്കുകയും  ചെയ്തു കൊണ്ടിരിക്കുന്ന  കാലത്താണ്  നാം ജീവിക്കുന്നത്. തിരുവനന്തപുരം  ഉൾപ്പെടെ  പല സിറ്റികളിലും,  ബൈബിൾ   പ്രദർശനങ്ങൾ   നടത്താറുണ്ട്.  വൈവിധ്യമുള്ള നൂറുകണക്കിന്      ബൈബിളുകൾ ഇവിടെ  നമുക്ക് കാണാം. ഓരോ സഭകളും, സമുഹവും അവർക്കിഷ്ടമുള്ളവ - തിരഞ്ഞെടുത്ത്  അവരുടെ  ആശയങ്ങളോട് യോജിക്കുന്നവ - വായിച്ച്    പ്രഘോഷണം  നടത്തുന്നു. സത്യവേദപുസ്തകം ഏതാണെന്നറിയാൻ പരിജ്ഞാനമില്ലാത്തവർക്ക് അങ്ങനെ ചെയ്യാനെ  നിവൃത്തിയുണ്ടാകു . എന്നാൽ  വി. അന്ത്യോഖ്യാ സഭയുടെ  ആരംഭകാലത്ത്  പുതിയ നിയപുസ്തകങ്ങൾ  ഒന്നും തന്നെ  എഴുതപ്പെട്ടിരുന്നില്ല. മുകളിലത്തെ വാക്യത്തിൽ കാണുന്നതുപോലെ    വി.പത്രോസ് ശ്ലീഹായുൾപ്പെടെയുള്ള  അപ്പോസ്തോലൻ മാർ  കർത്താവായ യേശുക്രിസ്തുവിൽ നിന്നും കേട്ട് പഠിച്ച കാര്യങ്ങൾ വാമൊഴിയായി  അന്ത്യോഖ്യാ  സഭയുടെ ഭാഗങ്ങളായിരുന്ന വിവിധ  സഭകളിൽ   പഠിപ്പിച്ചുവന്നു.( Refer അ.പ്ര 1:2, അപ്ര 2:42, 2യോഹ 12: 1 തെസ്സ 4 ;13 ,  1 കോരി 11:2. വെളി    വെളിപ്പാടിൽ  പറയുന്ന ASIA MINOR ൽ പെട്ട ആസിയായിലെ 7 സഭകൾ
ഈ സഭകളൊന്നും സ്വതന്ത്ര സഭകളല്ലായിരുന്നു. വി. അന്ത്യോ സഭാപിതാക്കൻ മാർ നട്ടുനനച്ചു തങ്ങളുടെ ജീവനും, രക്തവും, നൽകി വളർത്തിയതും , അവരാൽ ആത്മീയമായി ഭരിക്കപ്പെട്ട  സഭകളുമാകുന്നു.

     യേശുവിനെ കണ്ടവരും , കേട്ടവരും, യേശുവിൽ നിന്നുപഠിച്ചവരും,യേശുവിനെസ്പർശിച്ചവരും,ദൈവത്താൽ അധികാരപ്പെടുത്തിയവരുമായിരുന്നു  അവർ. പിന്നീട്  വേദവിപരീതം  ഉണ്ടായപ്പോൾ  വി.സഭാ പിതാക്കൻമാരാൽ   നൽകപ്പെട്ടതാണ്   സത്യവേദപുസ്തകം. (വി.ബൈബിളിന്റെ ചരിത്രം വിശദീകരിക്കുമ്പോൾ  ഇതേപ്പറ്റി കൂടുതൽ )

   എന്നാൽവി.ബൈബിളിൽ   എഴുതപ്പെടാത്ത  അനേക  കാര്യങ്ങളും  ഉണ്ട്.   അത്തരം  സംഗതികൾ  വി.സഭയിൽ കൂടെയാണ്  ലഭ്യമാകുന്നത്.അതുകൊണ്ട്   സത്യവേദപുസ്തകം തന്നെ ഏതെന്ന് അറിവില്ലാത്തവർ  പറയുന്നതുപോലെ  അവർക്കുവേണ്ടി പരിഭാഷപ്പെടുത്തിയിരിക്കുന്നഅവരുടെകൈവശമുള്ള ബൈബിളിനപ്പുറമില്ല  എന്ന വാദഗതി നിരർത്ഥകമാണ്.  അതേപ്പറ്റി   
 
യോഹന്നാൻ 21:25
        ......................
 "ഇവയെല്ലാറ്റിനെക്കുറിച്ചും സാക്ഷിക്കയും ഇവ എഴുതുകയും ചെയ്തത് ഈ ശിഷ്യന്‍ തന്നെയാകുന്നു. അവന്‍റെ സാക്ഷ്യം സത്യമായിട്ടുള്ളതെന്ന് ഞങ്ങള്‍ അറിയുന്നു. യേശു ചെയ്ത മറ്റ് അനേകം കാര്യങ്ങളുമുണ്ട്. അവ ഓരോന്ന് ഓരോന്നായി എഴുതപ്പെട്ടിരുന്നുവെങ്കില്‍ എഴുതപ്പെടുന്ന പുസ്തകങ്ങള്‍ ലോകത്തില്‍ ഒതുങ്ങുമായിരുന്നില്ല എന്ന് ഞാൻ വിചാരിക്കുന്നു. "
    
                  യേശു ചെയ്ത  മറ്റനേക  കാര്യങ്ങളുണ്ട്. ലോകത്തിൽ  എഴുതിയാൽ  ഒതുങ്ങാത്ത ആകാര്യങ്ങൾ  യേശുവിന്റെ  കൂടെയുണ്ടായിരുന്നവർക്കല്ലാതെ അതിനു ശേഷമുണ്ടായവരും, ഇപ്പോൾ  ഉണ്ടായിക്കൊണ്ടിരിക്കുന്നവരും, നാളെ ഉണ്ടാകാനിരിക്കുന്നവർക്കും,  ബൈബിൾ  വായിച്ചു  സ്വന്തമായി വ്യാഖ്യാനിക്കുന്നവർക്കും ആ  ദിവ്യരഹസ്യങ്ങളെക്കുറിച്ചുള്ള  അറിവു ലഭിക്കുമോ ? (Eg. ഉയർപ്പിനു ശേഷം  നമ്മുടെ  കർത്താവായ യേശുക്രിസ്തു  സെഹിയോൻ  മാളികയിൽ വച്ച്  വി. യാക്കോബ് ശ്ലീഹായിക്ക്  വാമൊഴിയായി  കർത്താവിന്റെ ഭാഷയിൽ  ഉപദേശിച്ചു കൊടുത്തതും , വി.സഭ  അന്നു മുതൽ  ഇന്നുവരെ ഉപയോഗിക്കുന്നതുമായ  വി. സഭയുടെ  ഒന്നാമത്തെ  വി. യാക്കോബിന്റെ തക്സാ . Refer. വി.ഗ്രന്ഥം , വി.യാക്കോബാന്റെ ലേഖനത്തിന്റെ ആമുഖം) പരിശുദ്ധാത്മ  വചനങ്ങൾ  വ്യാഖ്യാനിക്കാൻ  വരം ലഭിച്ചവർക്കും,  ക്രിസ്തു  അധികാരപ്പെടുത്തിയവർക്കുമല്ലേ  അത് അനുവർത്തിക്കുവാനും, പഠിപ്പിക്കുവാനും സാധിക്കു.  അല്ലാത്തവർക്ക്  സ്വന്തമായ  വ്യാഖ്യാനങ്ങൾ മധുരമായി   പറഞ്ഞ് വിശ്വാസികളെ വഴിതെറ്റിക്കുവാനല്ലേ  കഴിയുള്ളു.?

   മത്തായി 26:26 

" അവര്‍ ഭക്ഷിച്ചു കൊണ്ടിരിക്കുമ്പോള്‍ യേശു അപ്പം എടുത്ത് വാഴ്ത്തി മുറിച്ച് തന്‍റെ ശിഷ്യന്മാര്‍ക്കു കൊടുത്തു കൊണ്ട് പറഞ്ഞു. നിങ്ങള്‍ വാങ്ങി ഭക്ഷിക്കുവിന്‍ ഇത് എന്‍റെ ശരീരമാകുന്നു."

              ഇവിടെ  അപ്പമെടുത്തു വാഴ്ത്തി ... എന്നു  നാം വായിക്കുന്നു. എങ്ങനെയാണ്  വാഴ്ത്തുന്നതെന്നത്  വി.ബൈബിളിൽ  ഇല്ലല്ലോ. അത്  കണ്ടു മനസിലാക്കിയവർക്കും , അധികാരപ്പെടുത്തിയവർക്കു  മാത്രമേ  അതനുഷ്ടിക്കുവാൻ  സാദ്ധ്യമാകു . ആരെങ്കിലും  അത് അനുകരിക്കുന്നതു തന്നെ  മഹാ പാപമാകുന്നു. തന്നെയുമല്ല അത് ദേദഗതി ചെയ്ത്, തങ്ങുടെ വിശ്വാസം വരത്തക്കവണ്ണം, അധികാരപ്പെടുത്തിയിട്ടില്ലാത്തവരും, മുടക്കപ്പെട്ടവരും ഈ കർമ്മം ചെയ്താൽ  അതിന്റെ ഫലം എന്തായിരിക്കും?
പുറ:31; 31 ൽ  വി. തൈല(വി. മൂറോന്റെ മുൻകുറി ) ത്തെക്കുറിച്ച് ദൈവം ഇപ്രകാരം അരുളിച്ചെയ്തു. 
30:31  ഇസ്രായേല്‍ മക്കളോടു നീ ഇപ്രകാരം പറയണം: ഇതു നിങ്ങളുടെ തലമുറകളില്‍ എനിക്കു വിശുദ്ധമായ അഭിഷേക തൈലം ആയിരിക്കും. 
30:32  സാധാരണ മനുഷ്യന്‍റെ ശരീരത്തിന്മേല്‍ അതു ഒഴിക്കരുത്. അതിന്‍റെ യോഗപ്രകാരം അതു പോലെയുള്ളതു ഉണ്ടാക്കുകയുമരുത്; അതു വിശുദ്ധമാകുന്നു; അതു നിങ്ങള്‍ക്ക് വിശുദ്ധമായിരിക്കണം. 
30:33  ആ യോഗപ്രകാരമുള്ള തൈലം ഉണ്ടാക്കുകയോ, അതില്‍ നിന്നു അന്യജാതിക്കാരനു കൊടുക്കുകയോ ചെയ്യുന്നവനെ സ്വജനത്തില്‍നിന്നു ഛേദിച്ചു കളയണം.       
   വി.കുർബ്ബാന, വി.മൂറോൻ ഉൾപ്പെടെയുള്ള  വിശുദ്ധങ്ങളായ കൂദാശകൾ
 വേദവിപരീതികൾ ചെയ്തുകൂടാ . അതിൽ  സത്യവിശ്വാസികൾ  സംബന്ധിക്കുകയോ, അടുത്തു ചെല്ലുകയോ ചെയ്യുന്നതു ദൈവ കോപത്തിന്നടയാക്കുന്നു. സത്യവിശ്വാസികൾ  വിഷം  പോലെ അതിൽ നിന്നു  അകന്നു കൊള്ളണം.(മുൻ ക്ലാസുകളിൽ ഇതു വിശദീകരിച്ചു.) ഇതൊന്നും ചെയ്യുവാൻ അധികാരമില്ലാത്തവരോ  അറിവില്ലാത്തവരോ  തൻമൂലം,  വി. കൂദാശകൾ ആവശ്യമില്ലെന്നും, അപ്പം മുറിക്കൽ  Symbolic ആയ ചടങ്ങു മാത്രമാണെന്നും, അത് Sacrament അല്ല എന്നും  പറഞ്ഞ്  അനേകരെ   വഴിതെറ്റിക്കുകയാണ്.ദൈവ വചനങ്ങൾ    സ്വന്ത  ഇഷ്ട പ്രകാരം
വ്യാഖ്യാനിക്കുന്നവർ  ഉണ്ട്. ഗ്രഹിക്കാൻ വയ്യാത്ത കാര്യങ്ങളെക്കുറിച്ച്  സ്വന്ത വ്യാഖ്യാനം  അനേകരെ വഴിതെറ്റിക്കുന്നു , തെറ്റിലേക്കും, കൊടിയ  പാപത്തിലേക്കും  നയിക്കുന്നു. 

 

      2 പത്രൊസ്
           ..................
(പൌലോസ് ശ്ലീഹായുടെ ലേഖനങ്ങളെക്കുറിച്ച് )
"3: 15  അവയില്‍ഗ്രഹിപ്പാന്‍പ്രയാസമുള്ളചിലതുണ്ട്.അറിവില്ലാത്തവരും സ്ഥിരതയില്ലാത്തവരുമായവര്‍, ശേഷം തിരുവെഴുത്തുകളെപ്പോലെ, അവരുടെ നാശത്തിന്നായി അവയെ കോട്ടിക്കളയുന്നുണ്ട്
 
3:16  ആകയാല്‍ എന്‍റെ വത്സലരേ, നിങ്ങള്‍ ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ് നിങ്ങളെത്തന്നെ സൂക്ഷിച്ചു കൊള്ളണം. അല്ലെങ്കില്‍ അധര്‍മികളുടെ തെറ്റിനെ അനുഗമിച്ചിട്ട് നിങ്ങളുടെ സ്ഥിരാവസ്ഥയില്‍ നിന്ന് വീണു പോയേക്കാം ".

                 വി. സഭയുടെ  ആചാരാനുഷ്ടാനങ്ങളാകട്ടെ, വി.സഭയുടെ  കൂദാശകളാകട്ടെ, എല്ലാം തന്നെ   കർത്താവായ  യേശുക്രിസ്തുവിൽ നിന്നു നേരിട്ടു   ലഭിച്ചത് , പരിശുദ്ധ റൂഹാ വഴി ലഭിച്ചത്,കർത്താവിന്റെശ്ലീഹൻമാരിൽ നിന്നും, അപ്പോസ്തോലൻമാരിൽ നിന്നും, തന്റെ വിശുദ്ധൻമാരിൽ നിന്നും, ലഭിച്ചിട്ടുള്ളതാണെന്ന് നാം  വി. ബൈബിളിലെ വേദവാക്യങ്ങളിലൂടെ കണ്ടു .

       (തുടരും )