FAITH  OF  THE  UNIVERSAL    SYRIAN     ORTHODOX CHURCH OF  ANTIOCH
 Chapter 1: Class 20

 

ലേഖകൻ: 

ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല.(റിട്ട.എസ്.പി.)


                  

 

വി.സഭയുടെ  ആദിമ പിതാക്കൻമാർ
        
            വി. സഭയുടെ  ആദിമ പിതാക്കൻമാർ  ക്രിസ്തുവിൻ്റെ സഭയ്ക്കുവേണ്ടി തങ്ങളുടെ ജീവൻ നൽകുവാൻഏറെ ഉത്സാഹിച്ചവരും അനേകർ രക്തസാക്ഷിത്വം വരിച്ചവരുമായിരുന്നു. ക്രിസ്തുവും, വി.സഭയും ഒന്നാണെന്നും,അതിനാൽ   സഭയ്ക്കു വേണ്ടി സ്വജീവനെ നൽകുന്നതിൽ കുറഞ്ഞൊന്നും അവർ ആഗ്രഹിച്ചിരുന്നില്ല. 

 

           അവരെക്കുറിച്ച്  വി. ബൈബിളിലും, ആരാധനാക്രമങ്ങളിലും  ഇപ്രകാരം  എഴുതപ്പെട്ടിരിക്കുന്നു. അവർ:
           

1) ക്രിസ്തുവിൽ നിന്ന് അധികാരം പ്രാപിച്ചവർ (2 കോരി. 10 :8,10)

2)  ക്രിസ്തുവഴി സംസാരിച്ചവർ (2 കോരി. 13:3)

3) ക്രിസ്തുവിന്റെ  കൂട്ടു വേലക്കാർ (1 കോ.3:9)

4) ക്രിസ്തുവിന്റെ ശുശ്രൂഷകർ(1 കോ 4: 1 )

5) യേശുമ്ശിഹായാൽ  വിളിക്കപ്പെട്ടവർ (1. കോ.2)

6) രഹസ്യങ്ങളുടെ ഗൃഹവിചാരകർ (1. കോ.4)

7) കർത്താവിന്റെ  കൽപന മൂലം എഴുതിയവർ (1 കോ 14:38 )

8) കർത്താവിൻ്റെ സഭയിൽ കരീശാമാരെ നിയമിക്കാൻ അധികാരം പ്രാപിച്ചവൻ   ( അപ്ര 14:22)

9) അവരെ അന്ത്യോഖ്യായിൽ വച്ച്  ദൈവം ഭരമേൽപ്പിച്ചു. അവർ  നിർവ്വഹിച്ച മേൽ ജോലിക്കായി അവർക്ക് കർത്താവിൻ്റെ  കൃപ അവിടെ നിന്നും ലഭിക്കുകയുമുണ്ടായി ( അപ്ര 14:24,25)

10) അപ്രകാരമുള്ള  പ്രവാചകൻമാർ  അന്ത്യോഖ്യാ സഭയിലാണുണ്ടായിരുന്നത് (അപ്ര 13;1 മുതൽ)

11) പരിശുദ്ധാത്മാവ് അന്ത്യോഖ്യാസഭയിലാണ് എഴുന്നള്ളി വന്നതും  തലയിൽ  കൈവച്ച്  കൈവപ്പ്  നടത്തിയതും  അങ്ങനെയുള്ളവരെ  യാത്രയയച്ചതും . അതിൽ  ശൌൽ  ( കൈവപ്പിനുശേഷം പൌലോസ്  അപ്പോസ്തോലൻ ) ഉണ്ടായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ അന്ത്യോഖ്യാസഭ ക്രിസ്തുവിൻ്റെ കൽപ്പനയാൽ സ്ഥാപിക്കപ്പെട്ട സഭയാണെന്നും അതിൻ്റെ വിശുദ്ധൻമാർ  കൈവപ്പു വഴി പ്രത്യേക അധികാരം പ്രാപിച്ചവരാണെന്നും വെളിവാകുന്നു  (അപ്ര 13:1 to 9)

12)  അവർ സത്യവിശ്വാസം  പാലിച്ച്‌  ഏൽപ്പിച്ചു തന്നവർ; ദൈവത്തെ ധരിച്ചവർ( അഞ്ചാം തുബ്ദേൻ )

13) അവർ സ്വർഗ്ഗീയ രഹസ്യങ്ങളെ മുൻകൂട്ടി അറിയിച്ചവർ(വിശുദ്ധരായപത്രോസ്, പൌലൂസ്, യാക്കോബ്, യോഹന്നാൻ തുടങ്ങിയുള്ള   പുതിയ നിയമത്തിലെ ലേഖനങ്ങൾ എല്ലാറ്റിലും സ്വർഗ്ഗീയ രഹസ്യങ്ങളെക്കുറിച്ചും, വരുവാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും എഴുതപ്പെട്ടിരിക്കുന്നു.)

14) കെട്ടാനും, അഴിക്കാനും അധികാരം ലഭിച്ചവർ (വി.മത്തായി 16;19). ആ അധികാരം വി.പത്രോസിൽ നിന്നും തൻ്റെ  പിൻഗാമികളായി വാഴിക്കപ്പെട്ട അന്ത്യോഖ്യാ സഭയുടെ പാത്രിയർക്കീസൻമാർ തലമുറ തലമുറയായി  പിൻതുടർന്നു വരുന്നു. 

15) പരിശുദ്ധാത്മാവിൽ നിന്നും കൽപ്പനകൾ നേരിട്ടു ലഭിച്ചവർ (അപ്ര 13;2) 

16) വി. കുദാശകൾ  ക്രിസ്തുവിൽ നിന്ന് നേരിട്ടുകണ്ട് അത് അനുഷ്ടിക്കുവാൻ അധികാരം ലഭിച്ചവർ. (വി.ഗ്രന്ഥം - വി.യാക്കോബിൻ്റെ ലേഖനം ആരംഭം. യേശുവിൽ നിന്നും, വി.റൂഹായിൽ നിന്നും നേരിട്ടും അധികാരം പ്രാപിച്ചവർ( അപ്ര  അദ്ധ്യായം13/വി.ലൂക്കോസ് 6:13)

 

         ഇപ്രകാരമുള്ള വി. അന്ത്യോഖ്യാ സഭയുടെ വിശുദ്ധരെ അഞ്ചാം തുബ്ദേനിൽ വി. സഭ ഓർക്കുന്നു. അവരുടെ മദ്ധ്യസ്ഥത യാചിക്കുന്നു. തുബ്ദേനിൽ  ഈ വിശുദ്ധരെക്കുറിച്ച് വായിക്കുമ്പോൾ   അവരെക്കുറിച്ച് അല്പമെങ്കിലും നാം അറിഞ്ഞിരിക്കേണ്ടതല്ലേ? ക്രിസ്തുവിൻ്റെ ശ്ലീഹൻമാരെയും അപ്പോസ്തോലൻമാരെയും കൂടാതെ,  ക്രിസ്തുവിനെയും, തൻ്റെ ശിഷ്യൻമാരെയും നേരിട്ടു കണ്ടവരും, ക്രിസ്തുവിൽ നിന്നും, തൻ്റെ വിശുദ്ധ ശ്ലീഹൻമാർ, അപ്പോസ്തോലൻമാർ എന്നിവരിൽ നിന്നു വാമൊഴിയായി നേരിട്ടു പഠിച്ചവരും,കൈവപ്പു ലഭിച്ചവരും,അനുഗ്രഹവും ആത്മീയാധികാരവും  പ്രാപിച്ചവരുമായി തലമുറകളായി  അനേക വിശുദ്ധർ  വി.സഭക്ക് ആദിമ നൂറ്റാണ്ടുമുതലേ ഉണ്ടായിരുന്നു. അതിന്നും തുടരുന്നു. കാലകാലങ്ങളായി ആ പട്ടിക നീളുന്നു. വി.കുർബ്ബാനമദ്ധ്യേ തുബ്ദേനിൽ അവരെ വി.സഭയുടെ പള്ളികളിൽ  നാം ഓർക്കുന്നു. മദ്ധ്യസ്ഥത യാചിക്കുന്നു, പ്രാർത്ഥിക്കുന്നു. വി.കുർബ്ബാന മദ്ധ്യേ ഈ വിശുദ്ധരേ നാം ഓർമ്മിക്കുമ്പോൾ ആ വിശുദ്ധ പിതാക്കൻമാർ ആരായിരുന്നുവെന്നും, അവരുടെ ജീവിത വിശുദ്ധിയും, ധന്യമായ അവരുടെ ജീവിതം വി. അന്ത്യോഖ്യാ സഭക്കുവേണ്ടി എപ്രകാരമായിരുന്നു അവർ സമർപ്പിച്ചതെന്നും നാം  ഓർമ്മിക്കുകയും  അവർക്കു വേണ്ടി സർവ്വശക്തനായ ദൈവത്തോടു  ലോകമെമ്പാടുമുള്ള വി. സഭയുടെ മക്കൾ പ്രാർത്ഥിക്കുകയും അവരുടെ മദ്ധ്യസ്ഥത യാചിക്കുകയും ചെയ്യുന്നതുവഴി നാം ഏറെ അനുഗ്രഹീതരാകുകയും ചെയ്യുന്നു.