FAITH  OF  THE  UNIVERSAL    SYRIAN     ORTHODOX CHURCH OF  ANTIOCH
 Chapter 1: Class 19

 

ലേഖകൻ: 

ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല.(റിട്ട.എസ്.പി.)


                  
  വി. സഭയുടെ വിശ്വാസ സത്യങ്ങളുടെ പഠനത്തിൽ  സഭാചരിത്രത്തിലെ  സുപ്രധാനമായ  ചില സംഭവങ്ങൾ   നടന്ന താഴെപ്പറയുന്ന വർഷങ്ങളുടെ പ്രാധാന്യം നാം അറിഞ്ഞിരിക്കേ ണ്ടതാണ് .ചില സംഭവങ്ങൾക്ക്  ഒന്നോ രണ്ടോ വർഷങ്ങളുടെ വ്യത്യാസമുള്ളതായി  ചരിത്രകാരൻമാരുടെ ഇടയിൽ അഭിപ്രായ വ്യത്യാസവുമുണ്ട് .
 ....................................

I ) യേശുവിന്റെ ജനനം. BC 6 നോ 5 നോ ആകാമെന്നു കരുതുന്നു. കാരണം യേശു AD 27 ൽ തന്റെ  33-ാം വയസിൽ ക്രൂശിതനായതായിട്ടാണ്  ഭൂരിപക്ഷം ചരിത്രകാരൻ മാരുടെയും പക്ഷം. കൃത്യമായ വർഷം അറിയില്ല.
2 ) അതിനു മുൻപ് വി. സ്നാപകന്റെ ഗളഛേദം.
3) AD 37 അന്ത്യോഖ്യയിൽ വി. പത്രോസ് ശ്ലീഹാ സഭ സ്ഥാപിച്ചു.

4) AD 37 വി. സ്തേഫാനോസിന്റെ രക്തസാക്ഷിത്വം.

5) AD 37  ശൌലിനെ ദൈവം വിളിച്ചു വേർതിരിക്കുന്നു.

6) AD 42  വി. യാക്കോബ്  (യൌസേഫ് പിതാവിന്റെ മകൻ. ഇദ്ദേഹത്തിനാണ്  വാമൊഴിയായി   ഉയർപ്പിനു ശേഷം  യേശു  വി.തക്സാ   ഉപദേശിച്ചു കൊടുത്തത്.  ഇദ്ദേഹമാണ്  കർത്താവിന്റെ ഭാഷയിൽ ലോകത്ത്  ആദ്യമായി വി.കുർബ്ബാന  ചൊല്ലിയത്.  5 അദ്ധ്യായമുള്ള പുതിയ നിയമത്തിലെ ലേഖനം ഇദ്ദേഹത്തിന്റേതാണ്.) 
ഊർശ്ലേമിന്റെ ഒന്നാമത്തേ ശ്ലീഹായും സഹദായുമായി  ശ്ലീഹൻമാരാൽ   വാഴിക്കപ്പെട്ടു. വി. അന്ത്യോഖ്യാ സഭയുടെ ആദ്യത്തെ തക്സാ ഇദ്ദേഹത്തിന്റേതാണ്.

7 ) AD 42 to 58, അന്ത്യോഖ്യാ സഭയുടെ  പ്രവാചകനും, ഉപദേഷ്ടാവുമായ വി.പൌലോസ് ശ്ലീഹാ ഈ കാലത്ത് 3 മിഷനറിയാത്ര നടത്തി. 14 ലേഖനങ്ങൾ  എഴുതപ്പെട്ടു.

8) AD 50  യെറുശലേമിൽ സുന്നഹദോസു കൂടി

9)AD 50 വി.മത്തായി ശ്ലീഹായുടെ അറമൈക് ഗോസ്പൽ   ആരംഭം

10) AD 61, 62 വി.പൌലോസ് ശ്ലീഹാ റോമിൽ കാരാഗൃഹത്തിൽ

11) AD 62 ഊർശ്‌ലേം എപ്പിസ്കോപ്പാ  വി. യാക്കോബിന്റെ രക്തസാക്ഷിത്വം - തലക്കടിയേറ്റ്. പകരം സഹോദരൻ   ശെമഓൻ  വാഴിക്കപ്പെട്ടു.

12) AD 56 വി. ദൈവമാതാവിന്റെ വാങ്ങിപ്പ് (വി. മാതാവിന്റെ വാങ്ങിപ്പിന്റെ കൃത്യ വർഷത്തിനെക്കുറിച്ച് ചരിത്രകാരൻമാരിൽ ഭിന്നാഭിപ്രായമുണ്ട് ) 

13) AD 65 - വി. ഏവോദ്യേസിനെയും, വി. ഇഗ്നാത്തിയോസ് നൂറോനേയും വി. പത്രോസ് ശ്ലീഹാ തന്റെ പിൻഗാമികളായി  അന്ത്യോഖ്യയിൽ വാഴിച്ചാക്കിയ ശേഷം റോമിലേക്കു പോയി.

14) AD 67 .Martyrdom of St. Peter & St.Paul  in  Rome

15) AD 68 Martyrdom of St . Evodyos.Patriarch  of Antioch

16) AD 68  St. Ignatius(Noorono)  Patriarch Of Antioch

17) AD (68 - 70) Destruction of Jerusalem by Titus

18) AD (70 - 80) വി.മത്തായി ശ്ലീഹായുടെ  സുവിശേഷം പൂർത്തിയാക്കൽ; വി. ലൂക്കോസ് ശ്ലീഹാ  അ.പ്ര പൂർത്തിയാക്കിയതായി  വിശ്വസിക്കപ്പെടുന്നു.

19) AD 95 വി. യോഹന്നാൻ ശ്ലീഹായുടെ സുവിശേഷം പൂർത്തിയാക്കൽ

20) AD 100 വി.യോഹന്നാൻ ശ്ലീഹായുടെ വാങ്ങിപ്പ്. 

(മറ്റ് ശ്ലീഹൻമാരെല്ലാം ഈ കാലയളവിനുള്ളിൽ രക്തസാക്ഷികളായിത്തീർന്നു.)

21) AD 107 . വി. 'ഇഗ്‌നാത്തിയോസ് നൂറോനോ ' (മൂന്നാം പാത്രിയർക്കീസ് ) വിലങ്ങണിയിക്കപ്പെട്ട് അന്ത്യോഖ്യയിൽ നിന്ന് റോമിലെ കൊളോസിയത്തിൽ കൊണ്ടുപോകപ്പെടുകയും സിംഹത്തിന് ഭക്ഷണമായിത്തീർന്ന്  രക്തസാക്ഷിത്വം പ്രാപിക്കയും  ചെയ്തു. 

22) AD 106 വി.ശെമഓൻ  രക്തസാക്ഷിയായി.

23) AD 156 വി. പോളിക്കാർപ്പ്  രക്തസാക്ഷിയായി.

24) AD 303 മേടം 23, വി.ഗീവർഗീസ് സഹദാ റോമൻ ചക്രവർത്തി ഡയോക്ലീഷനാൽ രക്തസാക്ഷിയായി.

25) യേശുക്രിസ്തുവിന്റെ  ക്രൂശാരോഹണം മുതൽ  വി. അന്ത്യോഖ്യാ  സഭയെയും,വിശുദ്ധരെയും,സഭാംഗങ്ങളെയും ക്രൂരമായി പീഠിപ്പിക്കുകയും, രക്തസാക്ഷികളാക്കയും ചെയ്തവരിൽ  ക്രൂരതക്ക്    പേരു കേട്ട  റോമൻ ഭരണാധികാരികളുടെ വിവരം.

 

റോമൻ ഭരണാധികാരികൾ  AD
               ----------
1. നീറോ  54- 68
2. ഡൊമീഷ്യൻ  81- 96
3. ട്രാജൻ   98-117 
4. അദ്രിയാൻ  117- 138    
5. ആന്റൊണിനൂസ്  138-161 
6. ഔറേലിയോസ്  161-181 
7. സെപ്തമസ് ]   193-211
    സേവിറസ് ]                     
8. ദേസിയസ്  249-251
9. വലേറിയൻ  253-260
10. ഡയോക്ലീഷൻ  284-305

 

രക്തസാക്ഷിത്വം വഹിച്ച വിശുദ്ധരുടെ രക്തസാക്ഷിത്വത്തിന്റെ  വർഷം മുകളിൽ കൊടുത്തിരിക്കുന്നു. ആ കാലത്തെ ഭരണാധികാരികൾ ആരായിരുന്നോ  അവരാണ് ആ കൃത്യത്തിന്റ   ഉത്തരവു നൽകിയത് എന്ന് അനുമാനിക്കാവുന്നതാണ്.


ഈ  കാലത്തിനിടയിലും, AD 325 ലെ നിഖ്യാ സുന്നഹദോസിനുശേഷവും പതിനായിരക്കണക്കിന് , ലക്ഷക്കണക്കിന് വിശുദ്ധരും, സഭാംഗങ്ങളും  വി.സഭക്കു വേണ്ടി  രക്തസാക്ഷിത്വം വരിച്ചു.  പീഡകളും, രക്തസാക്ഷിത്വവും ഇന്നും തുടർന്നു വരുന്നു.
                        ( തുടരും )