FAITH  OF  THE  UNIVERSAL    SYRIAN     ORTHODOX CHURCH OF  ANTIOCH
 Chapter 1: Class 1

 

ലേഖകൻ: 

ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല.(റിട്ട.എസ്.പി.)


                  
 


 

       യഥാർത്ഥത്തിൽ നാം ഒരു യാത്രയിലാണ്. മൂന്നു ഘട്ടങ്ങളിലൂടെയുള്ള  ഒരു ആത്മീയ യാത്രയിൽ. ആദ്യ ഘട്ടം ജനനം മുതൽ മരണം വരെയുള്ള കാലം. രണ്ടാം ഘട്ടമെന്നത്  മരണത്തിനു ശേഷം ഈ മൺകൂടുപേക്ഷിച്ച്‌ ആത്മാവ്  വസിക്കുന്നിടം. മൂന്നാം ഘട്ടമെന്നതോ   ദൈവമായ കർത്താവിന്റെ വലിയവരവും,ന്യായവിധിയും  അതിനുശേഷമുള്ള (വാങ്ങിപ്പോയവരുടെയും, ഇവിടെയുള്ളവരുടെയും ) ആത്മാക്കളുടെ അവസ്ഥ.  ഈ സ്ഥിതിയിൽ  നമ്മുടെ ആത്മരക്ഷക്ക് അഥവാ  നിത്യജീവൻ പ്രാപിപ്പാൻ നമുക്ക്  ഒരു  സഭയുടെ ആവശ്യമുണ്ടോ?
                            നിത്യജീവൻ പ്രാപിക്കാൻ സഭ എത്രത്തോളംആവശ്യമെന്നു  മാത്രമല്ല  സഭയുടെ സ്ഥാനം എവിടെയെന്നും   എഫേസ്യാ ലേഖനത്തിൽ എഴുതപ്പെട്ടിരിക്കുന്നതു നോക്കുക.

 

 " എഫേസ്യർ "
           ------------
             
1:21 എല്ലാ  അര്‍ക്കാവോസര്‍ക്കും, ശുല്‍തോനെന്മാര്‍ക്കും*ഹൈലെന്മാര്‍ക്കും മോറാവോസോകള്‍ക്കുംമേലായും,ഈലോകത്തില്‍മാത്രമല്ല,വരുവാനിരിക്കു*ന്നതിലുംപേര്‍പറയപ്പെടുന്ന*സകലനാമങ്ങള്‍ക്കും*മേലായും സ്വര്‍ഗ്ഗത്തില്‍ തന്‍റെവലതുഭാഗത്ത്,തന്നെ ഇരുത്തുകയും, 
1:22 സര്‍വ്വവും തന്‍റെ കാല്‍കീഴാക്കുകയും, സകലത്തിന്മേലും
ഉപരിയായിരിക്കുന്നവനായതന്നെസഭയ്ക്കുതലയായി, നല്‍കുകയും, ചെയ്തു.
1:23  (സഭയാകട്ടെ)തന്‍റെ ശരീരവും, എല്ലാറ്റിലും എല്ലാറ്റിനെയുംപൂര്‍ത്തീകരിക്കുന്നവന്‍റെപൂര്‍ണ്ണതയുമാകുന്നു. 

                     എത്ര വലിയ പദവിയാണ് കർത്താവിന്റെ മണവാട്ടിയാകുന്ന തന്റെ സഭക്ക്  ഒരുക്കിയിരിക്കുന്നതെന്നു കാണുക!!! എല്ലാ നാമങ്ങർക്കും മുകളിൽ തന്റെ പിതാവിന്റെ വലതു ഭാഗത്ത് യേശു ശിരസായിരിക്കുന്ന തന്റെ ശരീരമായിത്തീരുക  എന്നതാണ്  തന്റെ സഭയുടെ അംഗങ്ങൾക്കു ലഭിക്കുവാൻ പോകുന്ന മഹാ ഭാഗ്യം. അതിനപ്പുറം ഒരു പദവിയുമില്ല.
എന്നാൽ ഈ സത്യത്തിൽ നിന്നും അകന്ന്  ആത്മീയ അടിത്തറയില്ലാത്തവർ  തങ്ങളുടെ അജ്ഞത മൂലമോ,സ്വാർത്ഥതയോ , ദ്രവ്യാഗ്രഹമോകാരണത്താലോ, രക്ഷിക്കപ്പെടുവാൻ  സഭയുടെആവശ്യമില്ലയെന്നു ചിലരും, അതല്ലെങ്കിൽ  തങ്ങൾ സ്ഥാപിച്ച സമൂഹം/ സഭയാണ്  യഥാർത്ഥ സഭയെന്ന അഭിപ്രായമുള്ളവരും,നമുക്കു  ചുറ്റുമുണ്ട്. ഇത്തരം   അഭിപ്രായങ്ങളുമായി വരുന്നവർ  സഭാമക്കളെ  ചഞ്ചലമനസ്ക്കരാക്കുവാൻ ഇടയുള്ളതിനാൽ വി. വേദപുസ്തകാടിസ്ഥാനത്തിൽ  ഏതാണ് ക്രിസ്തു സ്ഥാപിച്ച സഭയെന്ന സത്യം നാം  അറിഞ്ഞിരിക്കേണ്ടതാണ്.

 

(1)*ക്രിസ്തുവും, വി. സഭയുംതമ്മിൽഎപ്രകാരംബന്ധിക്കപ്പെട്ടിരിക്കുന്നു?

(2)കർത്താവായ യേശു ക്രിസ്തു സ്ഥാപിച്ച സഭ ഏതാണ്?

(3)ആ സഭയുടെ ലക്ഷണമെന്താണ്? ലക്ഷ്യമെന്താണ്?
________
ഉ :-
(1)വി.ബൈബിളിൽ  ക്രിസ്തുവും, വി.സഭയും എപ്രകാരംബന്ധപ്പെട്ടിരിക്കുന്നു എന്ന് അനേക  ഇടങ്ങളിൽപ്രതിപാദിച്ചിട്ടുണ്ട്. വി.സഭയെക്കുറിച്ചും, ക്രിസ്തുവുംതന്റെവി.സഭയുമായുള്ള അഭേദ്യമായ  ബന്ധത്തെക്കുറിച്ചുംവി.ബൈബിളിൽ മാത്രമല്ല , വി. അന്ത്യോഖ്യാസഭയുടെ  ആരാധനാ ക്രമങ്ങളിലും,  പ്രാർത്ഥനകളിലും,ശുശ്രൂഷകളിലുമെല്ലാം തന്നെ ഉടനീളംകാണാവുന്നതാണ്. AD37ൽകർത്തൃകൽപനയാൽ  അന്ത്യോഖ്യായിൽ ലോകത്താദ്യമായിസ്ഥാപിതമായ വി.അന്ത്യോഖ്യാസഭ ജെറുശലേമിൽ അതിന്റെ പ്രാരംഭപ്രവർത്തനം ആരംഭിച്ച് യുഗങ്ങളായി ലോകമെമ്പാടുംവ്യാപിച്ചുനിലകൊള്ളുന്ന  ഒരു സഭയാണ്. മേൽ ചോദ്യങ്ങൾ  മാത്രമല്ല  ആത്മീയപരമായ എല്ലാ  സംശയങ്ങൾക്കും,ചോദ്യങ്ങൾക്കും, സത്യസന്ധവും, വസ്തുനിഷ്ടവുമായഉത്തരമുള്ളസഭയാണ്അന്ത്യോഖ്യാസഭ. അത് ക്രിസ്തു സ്ഥാപിച്ച സഭയായതു കൊണ്ടും, അതിന്റെ ആത്മാവ് വി.റൂഹായായതു കൊണ്ടും അത് സത്യത്തെ വെളിപ്പെടുത്തുന്നു. ഇന്ന് നാം വായിക്കുന്ന വി. ബൈബിളിനു മുൻപ് സ്ഥാപിക്കപ്പെട്ടവി.സഭയുടെ  വിശ്വാസ സത്യങ്ങൾ   വേദപുസ്തകാടിസ്ഥാനത്തിലുള്ളതുമാത്രമാണ്, 
എന്നതുമാത്രമല്ല കലർപ്പില്ലാത്തതെന്ന് വിശ്വസിക്കപ്പെടുന്ന പ്ശീത്തോ സുറിയാനി ഭാഷയിലുള്ള സമ്പൂർണ്ണ  ബൈബിൾ ലോകത്തിനു  നൽകിയതു തന്നെ വി.സഭയാണ്.സത്യവേദപുസ്തകപ്രകാരംവചനാടിസ്ഥാനത്തിൽമേൽചോദ്യങ്ങൾക്ക്ഉത്തരം കണ്ടെത്താം.

 

കർത്താവായയേശുക്രിസ്തുവും  തന്റെ വി. സഭയുംതമ്മിൽഎങ്ങനെബന്ധിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നു  കാണുക:
______

1) വി.സഭ എന്നാൽ അത് ക്രിസ്തുവിനാൽ .സ്ഥാപിതം. (വി. മത്തായി  16; 16)

2) അതിന്റെ  ഭരണം ക്രിസ്തു വി. പത്രോസിനെ ഏൽപ്പിച്ചു. ( വി.മത്തായി 16, 17, വി.യോഹ. 21, 15,)

3) വി.സഭ സത്യത്തിന്റെ  തൂണും അടിസ്ഥാനവും ദൈവാലയവും ദൈവത്തിന്റേതും(1തീമോ 3 ;15)

4) വിശുദ്ധ സഭ ക്രിസ്തുവിന്റെ ശരീരം ( എഫേ 1: 23, കൊലോ 1: 24)

5) വി. സഭ ക്രിസ്തുവിന്റെ മണവാട്ടി. 
( വെളി.21:9)

6) കർത്താവ് വി.സഭയ്ക്ക്  ആത്മീയ അധികാരം  നൽകി( യോഹ 20:21)

7) പരിശുദ്ധാത്മാവിനെ  ക്രിസ്തു  വി.സഭക്ക്  നൽകി ( അ. പ്ര: 2)
8) പരിശുദ്ധാത്മാവ് സഭയെ സർവ്വ സത്യത്തിലും നടത്തും( യോഹ.16)

9) ക്രിസ്തു വിശുദ്ധ സഭയുടെ  മൂലക്കല്ല്. ( 1 കോരി 3:11, എഫേ,2:20, 1പത്രോസ് 24: 6)

10)  വി.സഭയുടെ ശിരസ്സ്  ക്രിസ്തു . ( എഫേ 1: 22, 5: 23)
11)വി. സഭ  ക്രിസ്തു തന്റെ രക്തത്താൽ വിലയ്ക്ക് വാങ്ങി.( അ:പ്ര,20:28)

12) വി.സഭ  ക്രിസ്തുവിന് കീഴടങ്ങിയിരിക്കുന്നു.( എഫേ 5:24)

13 ) വി. സഭ ദൈവ ജ്ഞാനം വെളിപ്പെടുത്തുന്നു ( എഫേ 3:10, 11)

14) വി.സഭയെ   ദൈവം കാത്തു സൂക്ഷിക്കുന്നു. (വി. മത്തായി 16; 18)

15)  വി. സഭയെ മേയിപ്പാൻ പരിശുദ്ധാത്മാവ് ഇടവകകൾക്ക് എപ്പിസ്ക്കോപ്പാമാരെ  നിയോഗിച്ചിരിക്കുന്നു. ( അ.പ്ര 20: 28)

16) ഇങ്ങനെയുള്ള സഭയുടെ  മാമൂദീസാ  ഏൽക്കുന്നവർ  "പരിശുദ്ധാത്മാവിനാൽ മുദ്രകുത്തപ്പെടുകയും, ആ പരിശുദ്ധാത്മാവ് ജീവൻ പ്രാപിക്കുന്നവരുടെ രക്ഷക്കും   തന്റെ ബഹുമാനത്തിന്റെ മഹിമക്കുമായി നമ്മുടെ അവകാശത്തിന്റെ അച്ചാരവുമാകുന്നു "( എഫേ 1:13,14)

17) സഭ ദൈവത്തിന്റെ പുതിയ ഇസ്രായേൽ (6; 16)

18) തിരഞ്ഞെടുക്കപ്പെട്ട കൂട്ടം (1. പത്രോസ് 2: 12)

17) വി. സഭയെ വളർത്തുന്നത് ദൈവം( പൌലോസു നട്ടു..........( കോരി. 3:6)
 
            മ്ശിഹായുടെ മനുഷ്യാവതാര കാലത്ത്  കൃപയും സത്യവും താൻ മനുഷ്യർക്ക് നൽകിക്കൊണ്ടിരുന്നത്  തന്റെ മനുഷ്യാവതാര ത്തോട്   അവരെ അടുപ്പിക്കുന്നതിലൂടെ  ആയിരുന്നു. ഇപ്പോൾ   കൃപയും സത്യവും  താൻ നൽകുന്നത് ദൃശ്യമായ  തന്റെ സഭയുമായുള്ള ഐക്യത്തിലേക്കു അവരെ ആനയിക്കുന്നത് മൂലമാകുന്നു.

 കാരണം  മ്ശിഹായും   വി.സഭയും  രണ്ടല്ല ഒന്നു  തന്നെയായതു കൊണ്ടാണ് ,ഇപ്പോൾ  തന്റെ   സഭയിൽ  കൂടെ  കൃപയും  സത്യവും   സമൃദ്ധിയായി  നൽകപ്പെടുന്നത്

       മനുഷ്യാവതാരം ചെയ്ത ക്രിസ്തുവിന്റെ പീഢാനുഭവവും, തന്റെ ക്രൂശുമരണവും, തന്റെ കബറടക്കവും, ഉയർപ്പും, നമുക്കറിയാം
 ഉയർത്തെഴുന്നേറ്റ  ക്രിസ്തു  ഇന്ന്  തന്റെ സഭയിലാണ്".


എന്തുകൊണ്ട്? ഉത്തരം മേൽ തിരുവചനങ്ങളിൽ ഉണ്ട്.

 

(1)സഭക്രിസ്തുവിന്റെ  ശരീരമായതു കൊണ്ട്

 

(2) അങ്ങനെയുള്ള സഭയുടെ ശിരസു ക്രിസ്തുവായ തുകൊണ്ട്

 

(3)മണവാളനും, മണവാട്ടിയും ഒന്നായിരിക്കുന്നതുപോലെ ക്രിസ്തുവും"തന്റെ രക്തം കൊണ്ടു വിലക്കു വാങ്ങിയ തന്റെ മണവാട്ടി" യാകുന്ന സഭയും ഒന്നായതു കൊണ്ട്

 

(4) സഭ കർത്താവിന്റേത് ആയതുകൊണ്ട് .

 

(5) ക്രിസ്തുവാകുന്ന മൂലക്കല്ലിൻമേൽ  അതു പണിയപ്പെട്ടിരിക്കുന്നതു കൊണ്ട്(6)പരിശുദ്ധാത്മാവിനെ ക്രിസ്തു സഭക്ക്  നൽകിയതുകൊണ്ട്  നാം  മനസിലാക്കുന്ന സത്യം  ക്രിസ്തു തന്നെയാണ് തന്റെ സഭ എന്നതാണല്ലോ. ക്രിസ്തുവും തന്റെ വി സഭയും തമ്മിൽ ഒരിക്കലും വേർപിരിക്കപ്പെടാൻ പറ്റാത്തവണ്ണം ഒന്നാണ്. ക്രിസ്തു എന്നാൽ തന്റെ സഭയാണ്. വി.സഭ ക്രിസ്തുവുമാണ്." Both are inseparably one.
               നാം ഒരിടത്തും നമ്മുടെശരീരം, മറ്റൊരിടത്തും ആകാൻ സാധിക്കാത്തതുപോലെ, ശരീരവും,ശിരസും,രണ്ടിടത്താകുകഅസാദ്ധ്യകുന്നതുപോലെ,വി.സഭ ക്രിസ്തുവിന്റെശരീരമായതുകൊണ്ടും,സഭയുടെ  ശിരസു ക്രിസ്തു, ആയതിനാലും വി. സഭ എന്നാൽ  അത് ക്രിസ്തുതന്നെയാണെന്ന പരമ സത്യം മേൽ കാരണങ്ങളാൽ നാം മനസിലാക്കുന്നു. അക്കാരണം കൊണ്ടു തന്നെ സഭ എന്നത് ഒരു വ്യക്തിയോ,കുറേ ആളുകളോ കൂടിചേർന്ന് മനുഷ്യനിർമ്മിതമായ ഒരുസ്ഥാപനമോ,സംഘടനയോ,കൂട്ടായ്മയോ,ഫെലോഷിപ്പോ,അസംബ്ലിയോ,വിരുന്നുനൽകുന്ന  ഇടമോ, ആണ് എന്ന് നാം വിശ്വസി ക്കുന്നില്ല. ഇവിടെ ആദ്യം വ്യക്തി  അല്ലെങ്കിൽ, വ്യക്തികൾ പിന്നീട് അവർ ഒരു സഭ സ്ഥാപിക്കുന്നു. എന്നാൽ വി. സഭയുടെ വിശ്വാസമതല്ല.വി.സഭയുടെ  മാമ്മൂദീസാ ഏറ്റവർ ക്രിസ്തുവിന്റെ,ശരീരമാകുന്ന,സഭയാകുന്ന  മുന്തിരിവള്ളിയുടെചില്ലകൾ ആയിത്തീരുകയാണ്. ഒരു കുടുംബം,ഉണ്ടാക്കിയ ശേഷം നാം അതിൽ  അംഗമാകാറില്ല.നാംകുടുംബത്തിൽ ജനിക്കുകയാണ്. എന്നു പറഞ്ഞതു പോലെ  ക്രിസ്തുവാകുന്ന  തന്റെ സഭയുടെ മാമൂദീസാ  നാം ഏൽക്കുമ്പോൾ  നാം ക്രിസ്തുവിന്റെശരീരമാകുന്ന , സഭയാകുന്ന മുന്തിരി വള്ളിയുടെ  ചില്ലകൾ ആയിത്തീരുന്നു. അതിൽ നിന്ന് ഛേദിക്കപ്പെട്ടു പോകാത്തിടത്തോളം കാലം നാം ആ മുന്തിരി വള്ളിയുടെ ഫലങ്ങൾ  പുറപ്പെടുവിച്ചുകൊണ്ടിരിക്കും. അല്ലാതെ  ഒരു    കെട്ടിടമോ, ഹോളോ, പന്തലോ വച്ച്  അതിന്റെ മുൻപിൽ  ഏതെങ്കിലും ഒരുസഭയെന്നോ,അസംബ്ലിയെന്നോ,ഫെലോഷിപ്പെന്നോ,എന്തെങ്കിലും പേരു വച്ച്  ഒരു ബോർഡു തൂക്കി  അതിൽ കുറേപ്പേർ  കൂടി നടന്നാൽ  അത്  ക്രിസ്തു  സ്ഥാപിച്ച സഭയാകുമെന്ന്  നാം കരുതുന്നില്ല. പകരം അത്ക്രിസ്തുവിന്റെ,പേരിൽ കൂടി നടക്കുന്ന  ഒരു സമൂഹമെന്നേ പറയാൻ സാദ്ധ്യമാകൂ. കാരണം  മേൽ ഉദ്ധരിച്ച  വാക്യങ്ങൾ പ്രകാരം തന്റെ മണവാട്ടി ആകുന്ന  സഭ ഏകമായതു കൊണ്ടും,ആ സഭ,മേൽ ഉദ്ധരിച്ച വാക്യങ്ങൾ പ്രകാരവും, ഇന്ന് നാം വായിക്കുന്നവി.ബൈബിളിനു ,മുൻപുതന്നെ  സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരുന്നതുകൊണ്ടും, അപ്രകാരമുള്ള സഭയുടെ ആരംഭ പ്രവർത്തനം മുതലുള്ള കാര്യങ്ങൾ വി. ബൈബിളിൽ തന്നെ എഴുതപ്പെട്ടിരിക്കുന്നതു കൊണ്ടും, കലർപ്പില്ലാത്ത പ്ശീത്തോസുറിയാനിയിലുള്ള ബൈബിൾ തന്നെ ലോകത്തിനു നൽകിയതു ആ വിശുദ്ധ സഭയായതുകൊണ്ടും,മറ്റു ഇനി വിശദീകരിക്കുവാൻ പോകുന്ന വേറെയും അനേക തെളിവുകൾ ഉള്ളതു കൊണ്ടുമാണ്.